Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ജോ ജോ​സ​ഫിന്റെ...

ജി​ജോ ജോ​സ​ഫിന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു

text_fields
bookmark_border
ജി​ജോ ജോ​സ​ഫിന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു
cancel
camera_alt

ജി​ജോ

ജോ​സ​ഫ് 

ത്വാ​ഇ​ഫ്: ക​ഴി​ഞ്ഞ മാ​സം ത്വാ​ഇ​ഫി​ൽ മ​രി​ച്ച തൊ​ടു​പു​ഴ അ​ഞ്ചി​രി സ്വ​ദേ​ശി കു​ട്ടി​മാ​ക്ക​ൽ ജി​ജോ ജോ​സ​ഫി​െൻറ (29) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11-ന്​ ​അ​ഞ്ചി​രി സെൻറ്​ മാ​ർ​ട്ടി​ൻ ഡി-​പോ​റ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ത്വാ​ഇ​ഫ് അ​ൽ​ഹ​ദ മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ ഭാ​ര്യ മീ​നു ജോ​സ​ഫി​നൊ​പ്പം താ​മ​സി​ക്കാ​നാ​യി നാ​ല് മാ​സം മു​മ്പാ​ണ് ജി​ജോ സൗ​ദി​യി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 27-ന് ​ത്വാ​ഇ​ഫി​ലെ താ​മ​സ​സ്ഥ​ല​ത്താ​യി​രു​ന്നു വി​യോ​ഗം. തു​ട​ർ​ന്ന് ത്വാ​ഇ​ഫ് കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം, കെ.​എം.​സി.​സി ത്വാ​ഇ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ദ്ദ​യി​ലെ​ത്തി​ച്ച് എം​ബാ​മി​ങ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​െൻറ സ​ഹാ​യ​ത്തോ​ടെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് മൃ​ത​ദേ​ഹം ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. ജി​ജോ​യു​ടെ സ​ഹോ​ദ​ര​ൻ ടി​ൻ​റു പൗ​ലോ​സ്, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സൗ​ദി ചാ​പ്റ്റ​ർ പ്ര​തി​നി​ധി അ​ഷ്‌​റ​ഫ്, ചാ​ർ​ലി ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി.

ജി​ജോ​യു​ടെ ഭാ​ര്യ മീ​നു ജോ​സ​ഫും, ദ​മ്മാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന സു​ഹൃ​ത്ത് അ​നു ജോ​സും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചെ​ല​വു​ക​ൾ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ വ​ഹി​ച്ചു. ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി​യു​മാ​യ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ദ്ദ മ​ഹ്ജ​ർ ഫോ​റ​ൻ​സി​ക് സെൻറ​റി​ലെ ന​ട​പ​ടി​ക​ൾ​ക്കും മ​റ്റും കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ക​രാ​യ അ​ഷ്റ​ഫ് താ​നാ​ളൂ​ർ, ഹ​മീ​ദ് പെ​രു​വ​ള്ളൂ​ർ, നി​യാ​സ് ബാ​ബ്‌​റി​യ്യ, ഷ​ബീ​ർ എ​ന്നി​വ​രും മീ​നു ജോ​സ​ഫി​െൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodyhomecrematedJijo Joseph
News Summary - Jijo Joseph's body brought home and cremated
Next Story