ജിദ്ദ പാലക്കാട് ജില്ല കൂട്ടായ്മ ഓണാഘോഷം
text_fieldsജിദ്ദ പാലക്കാട് ജില്ലാ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ നിന്ന്
ജിദ്ദ: ജിദ്ദ പാലക്കാട് ജില്ല കൂട്ടായ്മ 'ഒന്നിച്ചൊരോണം' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജോയ് മൂലൻസ് (വിജയ് മസാല സി.ഇ.ഒ) ഉദ്ഘാടനം ചെയ്തു.
ആക്റ്റിങ് പ്രസിഡന്റ് മുജീബ് തൃത്താല അധ്യക്ഷത വഹിച്ചു. അബ്ദു സുബ്ഹാൻ തരൂർ ഓണ സന്ദേശം നൽകി. പാലക്കാട് ജില്ലക്കാരനും മലയാള ഫിലിം നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂർ മുഖ്യാഥിതിയായിരുന്നു. ശിവൻ ഒറ്റപ്പാലം, സന്തോഷ് പാലക്കാട് എന്നിവരുടെ നേതൃത്വത്തിൽ പൂക്കളമൊരുക്കി.
കൃപ സന്തോഷ്, രേണുക ശിവൻ, ശ്രീ നന്ദ, കീർത്തന എന്നിവരുടെ നേതൃത്വത്തിൽ മാവേലി എഴുന്നള്ളിപ്പുണ്ടായി. മാവേലിയായി അവതരിപ്പിച്ച യൂനുസ് പടിഞ്ഞാറങ്ങാടിയെ സുജിത് മണ്ണാർക്കാടും, ഖാജ ഹുസൈൻ ഒലവക്കോടും കൂടി ചെണ്ടമേളത്തോടെ ആനയിച്ചു. സന്തോഷ്, അബ്ദുൽ കരീം, സുമേഷ്, രേണുക, ആദില, സലീന ഇബ്രാഹിം, കൃപ, വി. സന്തോഷ് , അബ്ദുസുബ്ഹാൻ, നവാസ് മേപ്പറമ്പ്, ഹലൂമി റഷീദ് എന്നിവരുടെ ഗ്രൂപ്പ് ഗാനത്തോടെ പ്രോഗ്രാം കൺവീനർ ശിവൻ ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
ആസിയ സുബ്ഹാൻ, ജംഷാദ്, അബ്ദുൽ റഷീദ് കൂറ്റനാട്, ആസിഫ് പട്ടാമ്പി, റസാഖ് മൂളിപ്പറമ്പ് എന്നിവരുടെ ഗാനങ്ങളും, ശ്രീനന്ദ, സുബിക്ഷ, കീർത്തന എന്നിവരുടെ നൃത്തങ്ങളും അരങ്ങേരി. മത്സരങ്ങൾക്ക് താജുദ്ദീൻ മണ്ണാർക്കാട് നേതൃത്വം നൽകി. മ്യൂസിക്കൽ ചെയർ മത്സരത്തിന് ജോഷി മംഗലം ഡാം, അസീസ് കാഞ്ഞിരപ്പുഴ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി മുജീബ് മൂത്തേടത്ത് സ്വാഗതവും ആക്റ്റിങ് ട്രഷറർ നാസർ മണ്ണിൽ നന്ദിയും പറഞ്ഞു.
കെ.ടി അബ്ദുൽ ഹമീദ്, ഷാജി ചെമ്മല, സുഹൈൽ നാട്ടുകൽ, യൂസഫലി തിരുവേഗപ്പുറ, വീരാൻകുട്ടി മണ്ണാർക്കാട്, ബഷീർ അപ്പക്കാടൻ, ബാദുഷ കോണിക്കുഴി, ഷഫീഖ് പട്ടാമ്പി, മുഹമ്മദ്അലി കൊപ്പം, ജിതേഷ് എറക്കുന്നത്ത്, ഷാജി ആലത്തൂർ, അബ്ദുൽ റഹീം, സക്കീർ നാലകത്ത്, ഇസ്മായിൽ നാട്ടുകാൽ, ഷൗക്കത്ത് പനമണ്ണ, അബ്ദുല്ലത്തീഫ് കരിങ്ങനാട്, ഷഹീൻ ഒറ്റപ്പാലം, അനസ് തൃത്താല, സലീം പാലോളി, ഇബ്രാഹിം ലക്കിടി, സന്തോഷ് മണ്ണാർക്കാട്, പ്രവീൺ സ്വാമിനാഥ്, സുലൈമാൻ ആലത്തൂർ, ഷമീർ മുഹമ്മദ് മൂത്തേടത്ത്, അനൂപ് ഷൊർണൂർ, ഷബീർ പള്ളിക്കുറുപ്പ്, അനീസ് റഹ്മാൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

