ജിദ്ദ നവോദയ യൂനിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു
text_fieldsഷാഹിദ് കളപ്പുറത്ത്, അഷ്റഫ് ആലങ്ങാടൻ, ഹംസത്ത് തിരൂരങ്ങാടി
ജിദ്ദ: ജിദ്ദ നവോദയ കലാസാംസ്കാരിക വേദിയുടെ 29ാം കേന്ദ്ര സമ്മേളനത്തിെൻറ മുന്നോടിയായുള്ള യൂനിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്കു കീഴിലെ ഖാലിദ് ബിൻ വലീദ് യൂനിറ്റ് സമ്മേളനം നൗഫൽ ഹൈദർ നഗറിൽ നടന്നു.
സമ്മേളനത്തിൽ ടിറ്റോ മീരാൻ അധ്യക്ഷത വഹിച്ചു. സമ്മേളനം നവോദയ ഖാലിദ് ബിൻ വലീദ് വനിതാവേദി ജോയൻറ് കൺവീനർ നിഷ നൗഫൽ ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് രാഷ്ട്രീയ വിശദീകരണം നടത്തി. കൃഷ്ണകുമാർ രക്തസാക്ഷിപ്രമേയവും നീനു വിവേക് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി ജിജോ അങ്കമാലി യൂനിറ്റ് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി അനസ് ബാവ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് യൂസുഫ് മേലാറ്റൂർ 13 അംഗ പുതിയ കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചു. ഷാഹിദ് കളപ്പുറത്ത് (പ്രസി), വിവേക് (വൈ. പ്രസി), അഷ്റഫ് ആലങ്ങാടൻ (സെക്ര), റഫീഖ് (ജോ. സെക്ര), ഹംസത്ത് (ട്രഷ) എന്നിവരടങ്ങിയ പുതിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഷിബു തിരുവനന്തപുരം, ഫിറോസ് മുഴുപ്പിലങ്ങാട്, ബിജു രാമന്തളി, മുനീർ പാണ്ടിക്കാട്, ഫൈസൽ സിലിക്കോൺ, ബാബു മഹാവി, മനീഷ് തമ്പാൻ, മൊയ്തു മഹാവി, സത്താർ വണ്ടൂർ എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടുക, കർഷക സമരത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നത് നിർത്തലാക്കുക തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം പ്രമേയങ്ങൾ അവതരിപ്പിച്ചു. സൈറ ടിറ്റോ, നാദിയ നൗഫൽ, ഇർഷാദ് കളത്തിങ്കൽ തുടങ്ങിയവർ പ്രമേയം അവതരിപ്പിച്ചു. ഷാഹിദ് കളപ്പുറത്ത് സ്വാഗതവും നിയുക്ത സെക്രട്ടറി അഷ്റഫ് ആലങ്ങാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

