ജിദ്ദ ബഖാല കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു
text_fieldsജിദ്ദ ബഖാല കൂട്ടായ്മ ആറാം വാർഷികാഘോഷ പരിപാടിയിൽ ഓട്ടിസം ബാധിച്ച കുട്ടികൾ
പഠിക്കുന്ന മേലാറ്റൂർ റഹ്മ സ്പെഷൽ സ്കൂളിനുള്ള ധനസഹായം കൈമാറുന്നു.
ജിദ്ദ: ജിദ്ദയിലും പരിസരങ്ങളിലുമുള്ള ബഖാലകളിൽ ജോലിചെയ്യുന്നവരുടെ കൂട്ടായ്മയായ ജിദ്ദ ബഖാല ആറാം വാർഷികം ആഘോഷിച്ചു. ജനപങ്കാളിത്തം കൊണ്ട് പരിപാടി ജിദ്ദയെ പ്രകമ്പനം കൊള്ളിച്ചു. ഡോ. ഇന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഹസൻ കുട്ടി അരിപ്ര അധ്യക്ഷത വഹിച്ചു. സലീൽ ഫുജിസ്റ്റാർ, റഫീഖ് അരീക്കോട് എന്നിവർ ആശംസകൾ നേർന്നു. സാജിദ് അത്തോളി, ഷാജഹാൻ ബാവ, അഷ്റഫ് കൂളത്ത്, ഷബീർ നൗഫ്, സക്കീർ, സബാഹ് കണ്ണൂർ, സി.ടി ഉമ്മർ, സമീർ, മൂസ, ഇക്ബാൽ, റഊഫ് മഞ്ചേരി, ഫിറോസ്, ലബീബ്, ഷഹീർ, ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ഗായകൻ സലീം കോടത്തൂരും അദ്ദേഹത്തിന്റെ മകൾ ഹന്ന മോളും പ്രധാനാ അതിഥികളായിരുന്നു. ഗായകൻ മുജീബ് കല്ലായിപ്പാലം കാണികളെ ഇളക്കിമറിച്ചു. ജിദ്ദയിലെ ഗായകരായ മുബാറക്, സോഫിയ സുനിൽ, ഡോ. മിർസാന, റഫീഖ് അരീക്കോട്, ബഖാല കൂട്ടായ്മയുടെ ഗായകർ ഷാജഹാൻ ബാവ, റഫീഖ് ഇയ്യാദ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾ പഠിക്കുന്ന മേലാറ്റൂർ റഹ്മ സ്പെഷൽ സ്കൂളിന് കൂട്ടായ്മയുടെ ധനസഹായം കൈമാറി. ഖാദർ അഹ്സനി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

