Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ...

ജിദ്ദ എയര്‍പോര്‍ട്ടില്‍  വിമാനത്തിന്‍െറ ടയറില്‍ അഗ്നിബാധ

text_fields
bookmark_border
ജിദ്ദ എയര്‍പോര്‍ട്ടില്‍  വിമാനത്തിന്‍െറ ടയറില്‍ അഗ്നിബാധ
cancel

ജിദ്ദ: ജിദ്ദ വിമാനത്താവളത്തില്‍ വിമാനത്തിന്‍െറ ടയറിന് തീപിടിച്ചു.  കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടടെയാണ് അപകടം. ലാന്‍റ് ചെയ്ത ഇറാഖ് എയര്‍ലൈന്‍സിന്‍െറ ബി 777/3 വിമാനത്തിന്‍െറ ടയറിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തകരും എയര്‍പോര്‍ട്ട് ഓപറേഷനിലെ ആളുകളും ചേര്‍ന്ന് ഉടന്‍ തീ അണച്ചതിനാല്‍ ദുരന്തമൊഴിവായി. ലാന്‍റ് ചെയ്യുന്നതിനിടെ ബ്രൈക്കുകളുടെ ചൂട് കൂടിയതാണ് ടയറിന് തീ പിടിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. വിമാനത്തിനായി നിശ്ചയിച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് പൈലറ്റ് ടയറിനുള്ളില്‍ നിന്ന് പുകയുയരുന്നത് അറിയിച്ചത്. ഉടനെ രക്ഷാപ്രവര്‍ത്തകര്‍ തീ അണക്കുകയായിരുന്നു. 356 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇവരെ പെട്ടെന്ന്  പുറത്തിറക്കി. 
ആര്‍ക്കും പരിക്കില്ല.  യാത്രക്കാര്‍ക്ക് വേണ്ട മുഴുവന്‍ സേവനങ്ങളും നല്‍കിയിരുന്നതായി വിമാനത്താവള ഓഫീസ് വ്യക്തമാക്കി. അഗ്നിശമനത്തിനു വേണ്ട സംവിധാനങ്ങളൊരുക്കുന്നതിന് അതീവ ശ്രദ്ധകാണിക്കാറുണ്ട്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇങ്ങനെയുള്ള അവസ്ഥകളില്‍ സ്വീകരിക്കേണ്ട കാര്യങ്ങളില്‍ ആഴ്ചയില്‍ പരിശീലനം നടത്താറുണ്ടെന്നും അതികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - jiddah Airport
Next Story