ജിദ്ദയിൽ സ്മാർട്ട് മൊബൈൽ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: ജിദ്ദയിൽ സ്മാർട്ട് മൊബൈൽ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു. നൂതന സാേങ്കതിക സംവിധാനങ്ങളോടെയു ം ഉയർന്ന നിലവാരത്തോടും കൂടിയതാണ് ഭക്ഷ്യവണ്ടി. ജിദ്ദ യൂനിവേഴ്സിറ്റി അധ്യാപകരുടെ സഹായത്തോടെ എൻജിനീയറിങ്, സയൻസ്, കമ്പ്യൂട്ടർ കോളജുകളാണ് ഇത് നിർമിച്ചിരിക്കുന്നത്. യൂനിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. അദ്നാൽ അൽഹുമൈദാൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡോ. ഉബൈദ് ആലു മുദിഫ്, കോളജ് മോധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
ജിദ്ദയിൽ ആദ്യമായാണ് ഭക്ഷ്യവിൽപനക്കായി പൂർണമായും ഇലക്ട്രോണിക് സംവിധാനങ്ങളോടു കൂടിയ വാഹനം ഒരുക്കുന്നത്. വിൽപന രംഗത്ത് ആവശ്യമായ എല്ലാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. വിഷൻ 2030 ലക്ഷ്യമിട്ടാണ് സ്മാർട്ട് മൊബൈൽ ഫുഡ് കോർട്ട് ഒരുക്കിയതെന്ന് യൂനിവേഴ്സിറ്റി ഇന്നോവേഷൻ സെൻറർ മേധാവി ഡോ. ഹിശാം നമിർ പറഞ്ഞു. ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിനാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
