ജിദ്ദ നവോദയ: വി.കെ റഉൗഫും ഷിബു തിരുവനന്തപുരവും തുടരും
text_fieldsജിദ്ദ: ജിദ്ദ നവോദയ മുഖ്യരക്ഷാധികാരിയായി വി.കെ റഊഫും പ്രസിഡൻറായി ഷിബു തിരുവനന്തപുരവും തുടരും. ജനറല്‍സെക്രട് ടറിയായി ശ്രീകുമാര്‍ മാവേലിക്കരയെയും ട്രഷററായി സി.എം അബ്്ദുറഹ്മാനെയും തെരഞ്ഞെടുത്തു. 28ാം കേന്ദ്ര സമ്മേളനത്ത ിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജീസാന്‍ ജല രക്ഷാധികാരി ഡോ. മുബാറക് സാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെറും 31% മാത്രം വോട്ട് നേടി അധികാരത്തിലേറിയ സംഘ്പരിവാർ ശക്തികൾ ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള സുവർണാവസരമായി ലോക്സഭ തെരഞ്ഞെടുപ്പിനെ വിനിയോഗിക്കാൻ പ്രവാസി സമൂഹം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
വനിതാമതിലിനു ഐക്യദാര്‍ഢ്യം, മതനിരപേക്ഷതയുടെ കവലാളാവുക എന്നീ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. വി.കെ റൗഫ്, ശ്രീകുമാര്‍ മാവേലിക്കര, സി.എം അബ്്ദുറഹ്മാൻ, മുജീബ് പൂന്താനം തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഷിഹാബുദ്ദീന്‍, റഫീക്ക് പത്തനാപുരം, അൻസാർ മദീന തുടങ്ങിയവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഷിബു തിരുവനന്തപുരം, നവാസ് വെമ്പായം, പ്രദീപ് കൊട്ടിയം (ദമ്മാം നവോദയ), ഓമനക്കുട്ടന്‍ (ജല ജിസാന്‍), ഷാനവാസ് (പ്രതിഭ നെജ്റാൻ ) ജുമൈല അബു തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന നവോദയ കേന്ദ്ര കുടുംബവേദി മെമ്പർ സൗമ്യ കൃഷ്ണകുമാറിന് നവോദയ രക്ഷാധികാരി വി.കെ റഊഫ് ഉപഹാരം നൽകി. നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫിറോസ് മുഴുപ്പിലങ്ങാട് സ്വാഗതവും ഗോപി മന്ത്രവാദി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
