Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ മേഖലയിൽ കനത്ത

ജിദ്ദ മേഖലയിൽ കനത്ത മഴ

text_fields
bookmark_border
ജിദ്ദ മേഖലയിൽ കനത്ത മഴ
cancel

ജിദ്ദ: ജിദ്ദയിലും പരിസരങ്ങളിലും കനത്ത മഴ. ബുധനാഴ്​ച പുലർച്ചെയാണ്​ ജിദ്ദ മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട്​ കൂടിയ മഴയുണ്ടായത്​. പലയിടങ്ങളിലും വെള്ളംകയറി. ജിദ്ദയുടെ പടിഞ്ഞാറ്​, വടക്ക്​, കിഴക്ക്​ ഭാഗങ്ങളിലാണ്​ ശക്​തമായ മഴയുണ്ടായത്​. താഴ്​ന്ന പല റോഡുകളിലും സിഗ്​നലുകൾക്കടുത്തും വെള്ളക്കെട്ടുണ്ടായി.​ ഗതാഗതം തടസ്സപ്പെട്ടു. അമീർ മാജിദ്​ റോഡും ഫലസ്​തീൻ റോഡും കൂടിച്ചേരുന്ന ഭാഗത്തേയും കിങ്​ അബ്​ദുല്ല റോഡ്​ പടിഞ്ഞാറ്​ ഭാഗത്തേക്കുമുള്ള അണ്ടർ പാസ്​വേകൾ താൽകാലികമായി അടച്ചു.​ സ്​കൂളുകളിൽ ഹാജർനില കുറവായിരുന്നു.ബുധനാഴ്​ച മക്ക മേഖലയിൽ മഴയുണ്ടാകുമെന്ന്​ കാലാവസ്​ഥ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു.


ഇതേ തുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരു​തലെടുത്തിരുന്നു. സിവിൽ ഡിഫൻസും ദേശീയ സുരക്ഷ ഒാപറേഷൻ സ​​െൻററും രാവിലെ തന്നെ ആളുകൾക്ക്​ ജാഗ്രതാ നിർദേശം നൽകി. ജിദ്ദയിൽ ബുധനാഴ്​ച 34 മില്ലിമീറ്റർ ​മഴ പെയ്​തതായി പരിസ്​ഥിതി കാലാവസ്​ഥ വക്​താവ്​ ട്വിറ്ററിൽ രേഖപ്പെടുത്തി.
ഹയ്യ്​ ബനീമാലികിലെ സ്​റ്റേഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്​. അൽവുറുദ്​ ഡിസ്​ട്രിക്​ടിൽ 29.6 മി.മീറ്ററും ജൗഹറ സ്​റ്റേഡിയത്തിനടുത്ത്​ 14.2 മീ. മീറ്ററും അബ്​ഹൂറിൽ 10.8 മീ. മീറ്ററും അബ്​ഹുറിൽ 9.6 മി.മീറ്ററും മഴ പെയ്​തിട്ടുണ്ടെന്നാണ്​ കണക്ക്​. മക്കയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. ബഹ്​റ മേഖലയിലും ശക്​തമായ മഴയാണുണ്ടായത്​. താഴ്​വരകളിലും റോഡുകളിലും ​വെള്ളം കവിഞ്ഞൊഴുകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsjidda mekhalayil rain
News Summary - jidda mekhalayil rain-saudi-saudi news
Next Story