ജിദ്ദ ദഅ്വ കോഓഡിനേഷൻ കമ്മിറ്റി: ശാശ്വത രക്ഷക്ക് ദൈവത്തിലേക്ക് മടങ്ങണം –ഇൻസൈറ്റ് സമ്മേളനം
text_fieldsജിദ്ദ: സമകാലിക സാഹചര്യങ്ങളിൽ മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഏക പരി ഹാരം ദൈവസന്ദേശങ്ങളിലേക്ക് മടങ്ങി ജീവിതം ശുദ്ധീകരിക്കുക മാത്രമാണെന്ന് ജിദ്ദയിൽ ന ടക്കുന്ന ഇൻസൈറ്റ് എക്സിബിഷൻ പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. ജിദ്ദ ദഅ്വ കോഓഡിനേഷൻ കമ്മിറ്റിയാണ് (വിസ്ഡം ജിദ്ദ) പ്രദർശനത്തിെൻറയും സമ്മേളനത്തിെൻറയും സംഘാടകർ. സദാചാര മൂല്യങ്ങൾ നഷ്ടപ്പെട്ട് ലക്ഷ്യബോധമില്ലാത്ത സമൂഹം വളർന്നുവരുന്നത് കേവലം യാദൃച്ഛികമല്ലെന്നും മലീമസമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പരിസരങ്ങളാണ് അതിന് കാരണമെന്നും സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് പ്രസംഗകർ പറഞ്ഞു.
പ്രദർശനത്തിൽ നൂറുകണക്കിന് ആളുകൾ സന്ദർശനം നടത്തിയെന്ന് സമ്മേളനം വിലയിരുത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെ.ഡി.സി.സി പ്രസിഡൻറ് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു.
വിസ്ഡം പണ്ഡിതസഭയായ ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യയുടെ ചെയർമാൻ ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റിയാസ്, ഫൈസൽ വാഴക്കാട്, ഹുസൈൻ ജമാൽ ചുങ്കത്തറ, മുഹമ്മദ് ജമാൽ പെരിന്തൽമണ്ണ, ശരീഫ് എലാംകോട്, മുഹമ്മദലി ആക്കോട്, സുഫ്യാൻ അബ്ദുസ്സലാം എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജാലിയാത്ത് മലയാള വിഭാഗം പ്രബോധകരായ അബ്ദുസ്സലാം മദീനി, ഉമർ കോയ മദീനി, റിയാദ് ക്രിയേറ്റിവ് ഫോറം പ്രസിഡൻറ് അഡ്വ. ഹബീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു. ഖുർആൻ- ഹദീസ് ലേണിങ് കോഴ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും ഇൻസൈറ്റ് കളറിങ് മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ജമാൽ വാഴക്കാട് നന്ദിയും പറഞ്ഞു. എക്സിബിഷൻ വെള്ളിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
