വി.എസ് വിവേചനരഹിതമായി അവകാശ പോരാട്ടങ്ങൾ നയിച്ച യോദ്ധാവെന്ന് ജിദ്ദ കേരള പൗരാവലി
text_fieldsജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച വി.എസ് അച്യുതാനന്ദൻ അനുസ്മരണ യോഗത്തിൽ നാസർ വെളിയംകോട് സംസാരിക്കുന്നു
ജിദ്ദ: വി.എസ് അരികുവൽക്കരിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾക്കുവേണ്ടി വിവേചനരഹിതമായി അവകാശ പോരാട്ടങ്ങൾ നയിച്ച യോദ്ധാവാണെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അനുസ്മരിച്ചു. സമരമുഖത്തുനിന്നും വിടവാങ്ങിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ, ജില്ലാ പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച വി.എസിന്റെ ത്യാഗോജ്ജ്വലമായ ജീവിതം മാതൃകാപരമാണെന്നും ചെറുപ്രായത്തിലേ അനാഥനായിരുന്ന അദ്ദേഹം പാവങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനും സമരങ്ങളിലൂടെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും വേണ്ടി നടത്തിയ ശ്രമങ്ങൾ ചരിത്രത്താളുകളിൽ മായാതെ കിടക്കുമെന്നും കബീർ കൊണ്ടോട്ടി പറഞ്ഞു.
ഹക്കീം പാറക്കൽ, നാസർ വെളിയംകോട്, വാസു വെള്ളത്തേടത്, നസീർ വാവക്കുഞ്ഞ്, സലാഹ് കാരാടൻ, ബീരാൻ കൊയിസ്സൻ, ഹിഫ്സുറഹ്മാൻ, ശരീഫ് അറക്കൽ, അബ്ദുൽ റഹിം ഒതുക്കുങ്ങൽ, സത്താർ, അയൂബ് ഖാൻ പന്തളം, അരുവി മോങ്ങം, സി.എച്ച് ബഷീർ, ജെ.കെ സുബൈർ, സാബിത്ത്, രാജു ഏറ്റുമാനൂർ, ഷാന്റോ ജോർജ്ജ്, സാദിഖലി തുവ്വൂർ, ബഷീർ പരുത്തിക്കുന്നൻ, അംജദ്, റാഫി ആലുവ, സിമി അബ്ദുൽ കാദർ എന്നിവർ സംസാരിച്ചു. അബ്ദുൽ കാദർ ആലുവ, അനസ് ഓച്ചിറ, സലിം പൊറ്റയിൽ, റിയാസ്, സബീനാ റാഫി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. പൗരാവലി ജനറൽ സെക്രട്ടറി മൻസൂർ വയനാട് സ്വാഗതവും കൺവീനർ വേണു അന്തിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

