ജറുസലം എംബസി: അമേരിക്കൻ തീരുമാനം വേദനാജനകം-അമീർ മുഹമ്മദ്
text_fieldsവാഷിങ്ടൺ: ഇസ്രയേലിലെ അമേരിക്കൻ എംബസി ജറുസലം പട്ടണത്തിലേക്ക് മാറ്റാനുള്ള തീരുമാനം വേദനാജനകമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. മധ്യപൂർവേഷ്യയിലെ എല്ലാപ്രശ്നങ്ങളും പരിഹരിക്കപ്പെട്ടാൽ അടുത്ത യൂറോപ്പ് ആയി മേഖല മാറും. അതിനുള്ള വിഭവശേഷി ഇവിടെയുണ്ട്-അദ്ദേഹം പറഞ്ഞു. അമേരിക്ക സന്ദർശിക്കുന്ന അമീർ മുഹമ്മദ് വാഷിങ്ടൺ പോസ്റ്റ് എഡിറ്റർമാരുമായി സംസാരിക്കുകയായിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേഷ്ടാവ് ജരേദ് കുഷ്നറുമായുള്ള ബന്ധം ഒൗദ്യോഗികമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒൗദ്യോഗിക ബന്ധത്തിെൻറ ഭാഗമാണത്.
സൗദിയിലേക്ക് യു.എസ് നിക്ഷേപം ആകർഷിക്കുകയെന്നതാണ് സന്ദർശനത്തിെൻറ മുഖ്യലക്ഷ്യം. ഇസ്ലം വളരെ യുക്തിഭദ്രമാണ്, ലളിതമാണ്. പക്ഷേ, അതിനെ ഹൈജാക്ക് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു. പുരോഹിത നേതൃത്വവുമായി ദീർഘമായ ചർച്ചകൾ നടത്തുന്നുണ്ട്. പോസിറ്റീവായ ഫലങ്ങളാണ് അതിൽ നിന്ന് ലഭിക്കുന്നത്. ലോകത്തെ യുറേനിയം ശേഖരത്തിെൻറ അഞ്ചുശതമാനം സൗദിയിലാണ്. ആ യുറേനിയം ഞങ്ങൾ ഉപയോഗിക്കരുതെന്ന് പറയുന്നത് എണ്ണ ഉപയോഗിക്കരുെതന്ന് പറയുന്നതുേപാലെയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
