ജഴ്സി പ്രകാശനവും സൗഹൃദ പ്രദർശന ഫുട്ബാൾ മാച്ചും
text_fieldsബൈഷ് ബറ്റാലിയൻ ഫുട്ബാൾ ടീമിന്റെ പുതിയ ജഴ്സി പ്രവാസി കവി ബാപ്പുട്ടി നാലകത്ത് പ്രകാശനം ചെയ്യുന്നു
ജിസാൻ: ബൈഷിലെ ഫുട്ബാൾ ക്ലബ്ബായ ബൈഷ് ബറ്റാലിയൻ ടീമിന്റെ പുതിയ ജഴ്സിയുടെ പ്രകാശനവും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. പ്രവാസി കവി ബാപ്പുട്ടി നാലകത്ത് പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി, ജഴ്സി പ്രകാശനം നിർവഹിച്ചു. ശേഷം പ്രദർശന ഫുട്ബാൾ മത്സരം ഏറെ ജനശ്രദ്ധനേടി.
ബറ്റാലിയൻ പ്രസിഡൻറ് ജൗഷി നയിച്ച എ ടീമും സുഹൈൽ നയിച്ച ബി ടീമുമാണ് മാറ്റുരച്ചത്. വിജയികൾക്ക് ടീം മാനേജർ കരീം മാവൂർ ട്രോഫി നൽകി. നിഷാദ് വേങ്ങര പരിപാടി നിയന്ത്രിച്ചു. പ്രജീഷ് തൃശൂർ, ഹാരിസ് ബിരിയാണി സെന്റർ, അൻഷിദ്, അജു അലി, ജാബിർ ഹാഷ്മി, നിസാം മൊറയൂർ, എമിൽ തൃശൂർ, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

