ജഴ്സി പ്രകാശനം
text_fieldsജുബൈലിലെ വൈ.എഫ്.സി ഫുട്ബാൾ അക്കാദമി ജഴ്സി
പ്രകാശനം ചെയ്തപ്പോൾ
ജുബൈൽ: യൂത്ത് ഫുട്ബാൾ ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൈ.എഫ്.സി ഫുട്ബാൾ അക്കാദമിയുടെ ജഴ്സി പ്രകാശനം ചെയ്തു. ജുബൈൽ ക്ലാസിക് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ കാക്കു സേഫ്റ്റി സ്ഥാപകനും വെറ്ററൻസ് ഇന്ത്യ ഫുട്ബാൾ ടീം അംഗവുമായ മുബാറക്ക് കാക്കു പ്രകാശനം നിർവഹിച്ചു.
ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം ഡോ. ജൗഷീദ് ആശംസകൾ നേർന്നു. ക്ലബ് വൈസ് പ്രസിഡന്റ് ഷിബിൻ ഷാ, സെക്രട്ടറി ഷിജിൻ, മാധ്യമ പ്രതിനിധി ശിഹാബ് മങ്ങാടൻ എന്നിവർ കുട്ടികൾക്ക് ജഴ്സികൾ കൈമാറി. ക്ലബ് എക്സിക്യൂട്ടിവ് അംഗം റയ്യാൻ മൂസ്സ അവതാരകനായിരുന്നു. റാഷിദ്, സഈദ്, രതീഷ്, ഹാഫിസ്, സർബാസ്, ജാസിം, ആഷിക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ് കോച്ചുമാരായ അജിത് സ്പിങ്ങർ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

