Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ...

ജിദ്ദയിൽ ജി​യോർഡാനോയുടെ ഏറ്റവും വലിയ സ്​റ്റോർ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ജിദ്ദയിൽ ജി​യോർഡാനോയുടെ ഏറ്റവും വലിയ സ്​റ്റോർ ഉദ്​ഘാടനം ചെയ്​തു
cancel

ജിദ്ദ: വസ്​ത്ര വിപണിയിലെ ലോകോത്തര ബ്രാൻഡ്​ ആയ ജിയോർഡാനോയുടെ പുതിയ സ്​റ്റോർ ജിദ്ദ ചേംബർ വൈസ്​ചെയർമാൻ മാസൻ ബാറ്റർജി, ജിയോർഡാനോ ചെയർമാൻ ഹാനി അബ്​ദുൽ അസീസ്​ സാബ്​, മിഡിൽ ഇൗസ്​റ്റ്​ മാനേജിങ്​ ഡയറകടർ ഇൗശ്വർ ചുഗാനി എന്നിവർ ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു. ചരിത്ര നഗരമായ ബലദിലെ  അൽ മഹമൽ മാളിലാണ്​ ഏറ്റവും വലിയ ഷോറൂം. 

നിരവധി പ്രമുഖരും ഉദ്​ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. സൗദി അറേബ്യയിൽ ആറ്​ ലക്ഷം ഉപഭോക്​താക്കൾ ജി​യോർഡാനോക്ക്​ ഉണ്ടെന്ന്​ ഇൗശ്വർ ചുഗാനി അറിയിച്ചു. ഇൗ വർഷം അവസാനിക്കുന്നതിന്​ മുമ്പ്​ ഏഴ്​ സ്​റ്റോറുകൾ കൂടി സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുറക്കും. ചടങ്ങിൽ  സൗദി ജനറൽ മാനേജർ അഹമദുല്ലാഹ്​, റസിഡൻറ്​ ഡയറക്​ടർ എം.എ.കെ ജീലാനി,ഖാലിദ്​ അൽ മഇന എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeordan
News Summary - jeordano
Next Story