Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‌ലാമിക നാവിക പാരമ്പര്യത്തി​െൻറ അപൂർവ ശേഖരങ്ങളുമായി ജിദ്ദ റെഡ് സീ മ്യൂസിയം

text_fields
bookmark_border
ചിലതിന് 400 വർഷത്തിലേറെ പഴക്കം
ഇസ്‌ലാമിക നാവിക പാരമ്പര്യത്തി​െൻറ അപൂർവ ശേഖരങ്ങളുമായി ജിദ്ദ റെഡ് സീ മ്യൂസിയം
cancel

ജിദ്ദ: ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ റെഡ് സീ മ്യൂസിയം ഇസ്‌ലാമിക നാവിക പാരമ്പര്യത്തി​െൻറ സുപ്രധാനമായ ഒരു ഭാഗം പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നു. നൂറ്റാണ്ടുകളായി കടൽയാത്രക്കാർക്കും വ്യാപാരികൾക്കും തീർത്ഥാടകർക്കും വഴികാട്ടിയായിരുന്ന വിവിധ നാവിക ഉപകരണങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ കൃത്യതയോടെ നിർമിച്ച കോമ്പസുകൾ, സൂര്യഘടികാരങ്ങൾ, ഖിബ്‌ല സൂചകങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ചരിത്രപ്രധാനമായ ഇരുപതിലധികം നാവിക ഉപകരണങ്ങളാണ് മ്യൂസിയത്തിലുള്ളത്. ഇതിൽ ചില വസ്തുക്കൾക്ക് 400 വർഷത്തിലേറെ പഴക്കമുണ്ട്. 17-ാം നൂറ്റാണ്ട് മുതൽ 20-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ ഇസ്‌ലാമിക ലോകത്തെ സാങ്കേതിക വികാസത്തെയാണ് ഈ ശേഖരം പ്രതിഫലിപ്പിക്കുന്നത്. ഖുർആൻ സൂക്തങ്ങളും മനോഹരമായ അലങ്കാരപ്പണികളും കൊത്തിവെച്ച ഈ ഉപകരണങ്ങൾ നിർമ്മിക്കാൻ ചെമ്പ്, വെള്ളി, മരം, ആനക്കൊമ്പ്, ഗ്ലാസ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്വർണ്ണം പൂശിയ ചെമ്പിലും വാർണിഷ് ചെയ്ത മരത്തിലും തീർത്ത അപൂർവ മാതൃകകളും ഇക്കൂട്ടത്തിലുണ്ട്. തീർത്ഥാടകർക്കും നാവികർക്കും കടൽയാത്രകൾക്കിടയിൽ കൃത്യസമയത്ത് നമസ്കരിക്കാൻ സഹായിച്ചിരുന്ന കാന്തിക കോമ്പസുകളും ഗൈഡിംഗ് ഡിസ്കുകളും അടങ്ങുന്ന പ്രത്യേക സംവിധാനങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. കൂടാതെ, സമയവും നമസ്കാര സമയങ്ങളും കൃത്യമായി മനസ്സിലാക്കാൻ സഹായിച്ചിരുന്ന സൂര്യഘടികാരങ്ങളും പ്രദർശനത്തിലുണ്ട്.

ഈ പുരാതന സാംസ്കാരിക പാരമ്പര്യം പൊതുജനങ്ങളിലെത്തിക്കുന്നതിലൂടെ, ജിദ്ദയുടെ ചരിത്രപരമായ പദവി ഉയർത്തുന്നതിൽ മ്യൂസിയം വലിയ പങ്കാണ് വഹിക്കുന്നത്. സൗദി അറേബ്യയുടെ 'വിഷൻ 2030' ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് മ്യൂസിയത്തി​െൻറ ഈ പുതിയ പ്രവർത്തനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah’s Red Sea Museum: Rare Collection of Islamic Naval Heritage
Next Story