ഈദുൽ ഫിത്വറിനെ വരവേൽക്കാനൊരുങ്ങി ജിദ്ദയിലെ പൗരാണിക വിപണികൾ
text_fieldsജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽബലദ് മേഖലയിൽ സന്ദർശകരുടെ തിരക്ക്
ജിദ്ദ: ഈദുൽ ഫിത്വറിനെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്ന സൗദി അറേബ്യയിൽ, ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽബലദ് മേഖല സന്ദർശകരുടെ തിരക്കിൽ സജീവമാകുന്നു. പുരാതനമായ ഈ തെരുവോരങ്ങൾ ഇപ്പോൾ ഈദ് വിപണിയുടെ ആവേശത്തിലാണ്. ഹിജാസി പൈതൃകത്തിന്റെ തനിമ വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയാൽ അൽബലദിലെ ചന്തകൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. സമ്പന്നമായ വാസ്തുവിദ്യയും സാംസ്കാരിക പൈതൃകവും ഒത്തുചേരുന്ന ഈ പ്രദേശം വെറും വിപണിക്കുപരി, ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഒത്തുചേരലിന്റെ വേദി കൂടിയായി മാറിയിരിക്കുന്നു. പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി ഈ പുരാതന ഗലികളിലൂടെ ഒഴുകിയെത്തുന്ന ജനക്കൂട്ടം ജിദ്ദയുടെ ചരിത്ര വിപണികൾക്ക് പുതിയൊരു ജീവൻ നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

