ജിദ്ദ സീസണിൽ ഉല്ലാസബോട്ട് ക്ലബിന് തുടക്കം
text_fieldsജിദ്ദ ഉല്ലാസബോട്ട് ക്ലബ് ഉദ്ഘാടനത്തിന് അരങ്ങേറിയ കരിമരുന്ന് പ്രയോഗം
ജിദ്ദ: ജിദ്ദ സീസൺ ഉത്സവത്തിന്‍റെ ഭാഗമായി ജിദ്ദ യാച്ച് ക്ലബ് (ജിദ്ദ ഉല്ലാസബോട്ട് ക്ലബ്) പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യ കടൽ ഉല്ലാസമേഖലയായ 'അൽമറീനാ'യിൽ ആകർഷകമായ അന്തരീക്ഷത്തിൽ വലിയ ജനസാന്നിധ്യത്തിലാണ് ക്ലബിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉദ്ഘാടനവേളയിൽ കരിമരുന്നും വൈവിധ്യമാർന്ന മിന്നും ലൈവ് ഷോകളുമുണ്ടായിരുന്നു. ജിദ്ദ സീസണിലെ സന്ദർശകർക്ക് വിവിധ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കടൽത്തീരത്തെ സീസണിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായി മറീന പ്രദേശത്തെ അതിമനോഹരമായ കടൽ കാഴ്ചകൾ വേറിട്ടുനിൽക്കുന്നു. ആഡംബര റസ്റ്റാറൻറുകൾ, കഫേകൾ, ഫാഷൻ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഗിഫ്റ്റുകൾ എന്നിവക്കായുള്ള കടകൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള വിവിധ വസ്തുക്കളുടെ സ്റ്റോറുകൾ എന്നിവ പ്രദേശത്തുണ്ട്.
ഉല്ലാസ ബോട്ട്
മറീനയിലെ യാച്ച് ക്ലബ് കാഴ്ചകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

