Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജലകായിക പ്രേമികളെ ആകർഷിച്ച് ജിദ്ദ സീസണിൽ 'ജിദ്ദ വേവ്സ്'
text_fieldsbookmark_border
ജിദ്ദ സീസണിൽ ‘ജിദ്ദ വേവ്സി’ൽനിന്ന്
ജിദ്ദ: ജിദ്ദ സീസൺ പരിപാടികളുടെ ഭാഗമായി ഒരുക്കിയ 'ജിദ്ദ വേവ്സ്' ജലകായിക പ്രേമികൾക്ക് ഹരമാകുന്നു.ജിദ്ദ സീസണിലെ നിരവധി ഇവൻറുകളിലൊന്നാണ് മറൈൻ സ്പോർട്സ് ഏരിയ. കടലിനെയും ജലകായിക പ്രേമികളെയും വിവിധതരം കടലനുഭവങ്ങളും സാഹസികതകളും ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്നതാണ്. സന്ദർശകരെ ആവേശകരമായ ജല പ്രവർത്തനങ്ങൾ ആസ്വദിക്കാനും ബോട്ടുയാത്ര അനുഭവങ്ങളും കടലിന്റെ നടുവിൽ ആസ്വാദ്യകരമായ യാത്രനടത്താനും സുഹൃത്തുക്കളോടൊപ്പം നീന്താനും അനുവദിക്കുന്നു.
ജിദ്ദ സീസണിൽ ജല വിനോദങ്ങളും സ്പോർട്സും പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനും കടൽക്കരയിൽ പ്രത്യേക സമയം ചെലവഴിക്കാനും ധാരാളം സന്ദർശകരാണ് ജിദ്ദ വേവ്സ് ഏരിയയിൽ എത്തുന്നത്.ഒരുമാസം പിന്നിട്ട ജിദ്ദ സീസൺ ഒമ്പത് ഏരിയയിൽ വൈവിധ്യമാർന്ന ഓപ്ഷനുകളും പരിപാടികളുമായി തുടരുകയാണ്.
Next Story

