ജിദ്ദ വണ്ടൂർ മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
text_fieldsപി. ഖാലിദ് മാസ്റ്റർക്കും ഷൗക്കത്തിനും വണ്ടൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി സ്വീകരണം
നൽകിയപ്പോൾ
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ വണ്ടൂർ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റർക്കും, കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഷൗക്കത്ത് എന്നിവർക്ക് ജിദ്ദ വണ്ടൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി. ശറഫിയ കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാഫിസ് മമ്പാട് അധ്യക്ഷത വഹിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി.എ റഹ്മാൻ എന്ന ഇണ്ണി, അബ്ദുറഹ്മാൻ ദാരിമി പെരിന്തൽമണ്ണ, മുഹ്ളാർ തങ്ങൾ കാളികാവ്, ഗഫാർ കരുവാരകുണ്ട്, അഷ്റഫ് ചോക്കാട് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷിഹാബ് കാളികാവ് സ്വാഗതവും ട്രഷറർ ഷംസു ഇല്ലിക്കുത്ത് നന്ദിയും പറഞ്ഞു.

