ജിദ്ദ യു.ടി.എസ്.സി ഗള്ളി ക്രിക്കറ്റ് 2025 കിരീടം എം.കെ 11ന്
text_fieldsജിദ്ദ യു.ടി.എസ്.സി ഗള്ളി ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ എം.കെ 11 ടീം ട്രോഫിയുമായി
ജിദ്ദ: യു.ടി.എസ്.സി അവതരിപ്പിച്ച അൽ അഹ്റാം ട്രാവൽ ഗള്ളി ക്രിക്കറ്റ് 2025 ടൂർണമെന്റിൽ എം.കെ 11 കിരീടം നേടി. ആവേശകരമായ ഫൈനലിൽ ടീം ടി.സി.എഫിനെ 20 റൺസിന് പരാജയപ്പെടുത്തിയാണ് എം.കെ 11 വിജയകിരീടം നേടിയത്. 10 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ബാദുഷയെ (എം.കെ 11) മാൻ ഓഫ് ദ് ഫൈനൽ ആയി തെരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി ഡയഫിസ് (ടി.സി.എഫ്), മികച്ച ബൗളറായി അസ്ലാം (കിനാനി), മികച്ച ക്യാച്ചിനുള്ള അവാർഡ് കബീർ (കിനാനി) എന്നിവർക്ക് ലഭിച്ചു.
ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ ആയി ഡയഫിസ് (ടി.സി.എഫ്) തിരഞ്ഞെടുത്തു. പുരസ്കാരദാന ചടങ്ങിന് ടൂർണമെന്റ് കൺവീനർ നിർഷാദ്, യു.ടി.എസ്.സി അംഗം അജ്മൽ എന്നിവർ നേതൃത്വം നൽകി. അൽ അഹ്റാം ട്രാവൽ, ഗേറ്റ്വേ ഫാബ്രിക്കേഷൻ എന്നിവയുടെ പ്രതിനിധികളായ ഹസൻ നാദിർഷ (അസി. സി.ഇ.ഒ), നിസാർ (ഐ.ടി. ഹെഡ്), ഇനാം ഉർറഹ്മാൻ (കോർപറേറ്റ് മാനേജർ), സൈൻ ഖാലിദ് (റെപ്രസന്റേറ്റിവ്, ഗേറ്റ്വേ ഫാബ്രിക്കേഷൻ), റിഫാസ് (ജി.ഒ.ജി ), സലിം വി.പി (തണൽ ജിദ്ദ), അർഷാദ് അച്ചാരത്ത് (ടി.എം ഡബ്ല്യൂ.എ ജിദ്ദ), മുഹമ്മദ് ബൈജു
(സിജി), മുഹമ്മദ് കബീർ (തറവാട്), റഫ്ഷാദ് (ബാഗ് ഡി ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചാമ്പ്യൻമാരായ എം.കെ 11 ടീമിനുള്ള ട്രോഫിയും കാഷ് അവാർഡും മറ്റു സമ്മാനങ്ങളും അതിഥികളും സംഘാടകരും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

