Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ നഗര വികസനം:...

ജിദ്ദ നഗര വികസനം: കെട്ടിടങ്ങൾ പൊളിക്കുന്ന തീയതികളിൽ മാറ്റം

text_fields
bookmark_border
ജിദ്ദ നഗര വികസനം: കെട്ടിടങ്ങൾ പൊളിക്കുന്ന തീയതികളിൽ മാറ്റം
cancel
Listen to this Article

ജിദ്ദ: നഗര വികസനത്തി​ന്റെ ഭാഗമായി ജിദ്ദയിലെ മുൻതസഹാത്​, ഖുവൈസ, അൽ-അദ്ൽ, അൽ-ഫദ്ൽ, ഉമ്മുസലം, കിലോ 14 വടക്ക് എന്നീ ഡിസ്​ട്രിക്​റ്റുകളിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള തീയതികളിൽ ഭേദഗതി വരുത്തിയതായി ചേരി വികസന സമിതി അറിയിച്ചു. ഈ പ്രദേ​ശങ്ങളിലെ താമസക്കാരെ വിവരമറിയിക്കുന്നതിനും സേവനങ്ങൾ വിച്ഛേദിക്കുന്നതിനും കെട്ടിങ്ങൾ പൊളിച്ചു നീക്കം ചെയ്യുന്നതിനുമുള്ള തീയതികളിലാണ്​ മാറ്റം വരുത്തിയത്​. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ചുള്ള വിശദാംശങ്ങൾ ചുവടെ:

മുൻസഹാത്ത്​

ജൂലൈ 23 താമസക്കാർക്ക്​ അറിയിപ്പ്​ നൽകും. ആഗസ്​റ്റ്​ ആറിന്​ സേവനങ്ങൾ വിച്ഛേദിക്കപ്പെടും. ആഗസ്​റ്റ്​ 22 ന്​ കെട്ടിടം പൊളി ആരംഭിക്കും. സെപ്തംബർ 12ന് കെട്ടിടങ്ങൾ പൊളിക്കും. ഡിസംബർ 12ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തിയും പൂർത്തിയാകും.

ഖുവൈസ

ആഗസ്​റ്റ്​ 14 ന് താമസക്കാരെ അറിയിക്കും. ആഗസ്​റ്റ്​ 28 ന് സേവനങ്ങൾ വി​ച്​ഛേദിക്കപ്പെടും. സെപ്തംബർ നാലിന്​ കെട്ടിടംപൊളി ആരംഭിക്കും. സെപ്റ്റംബർ 14 ന് കെട്ടിടം പൊളി പൂർത്തിയാകും. ഡിസംബർ 14 ന് അവശിഷ്​ടങ്ങൾ നീക്കം ചെയ്യൽ പൂർത്തിയാകും.

അൽ-അദ്​ൽ, അൽ-ഫദ്​ൽ

ആഗസ്​റ്റ്​ 27 ന് താമസക്കാർക്ക്​ അറിയിപ്പ്​ നൽകും. സെപ്തംബർ 10 ന് സേവനങ്ങൾ വിച്ഛേദിക്കപ്പെടും. ഒക്ടോബർ ഒന്നിന് കെട്ടിടം പൊളി​ ആരംഭിക്കും. ഒക്ടോബർ 22 ന് കെട്ടിടം പൊളി പൂർത്തിയാകും. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് 22 ജനുവരിയിൽ പൂർത്തിയാകും.

ഉമ്മുസലം, കിലോ 14 വടക്ക്​

സെപ്തംബർ 17 ന് താമസക്കാർക്ക്​ അറിയിപ്പ്​ നൽകും, ഒക്ടോബർ ഒന്നിന് സേവനങ്ങൾ വിച്ഛേദിക്കും. ഒക്ടോബർ 15 ന് കെട്ടിടംപൊളി ആരംഭിക്കും. ഒക്ടോബർ 29 ന് കെട്ടിടം പൊളി പൂർത്തിയാകും. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ജനുവരി 29 ന് പൂർത്തിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahJeddah Urban Development
News Summary - Jeddah Urban Development: Change in demolition dates
Next Story