നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ജിദ്ദ യു.ഡി.എഫ് പ്രവർത്തകർ
text_fieldsനിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം ജിദ്ദ പ്രവാസി യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ആഘോഷിച്ചപ്പോൾ
ജിദ്ദ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്, ജിദ്ദ പ്രവാസി യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി വിജയഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ചേർത്തുപിടിക്കുന്ന ജാഗ്രതയും ആവേശവും പ്രതിഫലിക്കുന്നതായിരുന്നു ആഘോഷ പരിപാടികൾ.ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വിജയഗാനങ്ങൾ ആലപിച്ചും നാട്ടിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് സമാന രീതിയിലായിരുന്നു ആഘോഷം.
പ്രവാസി മലയാളികളുടെ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധവും വിളിച്ചോതുന്നതായിരുന്നു. ഗായകന്മാരായ നൂഹ് ബീമാപ്പള്ളി, സി.പി മുജീബ്, റഹീം കാക്കൂർ എന്നിവർ ഗാനാലാപനം നടത്തി. അനസ് നിലമ്പൂർ, അബൂട്ടി പള്ളത്ത്, അബൂബക്കർ അരിമ്പ്ര, സി.എം അഹമ്മദ്, യാസിർ നാഇഫ്, നാസർ വെളിയങ്കോട്, ഉമ്മർ മങ്കട, മുജീബ് പാക്കട, ഇസ്മയിൽ മുണ്ടുപറമ്പ്, ഇസ്മായിൽ കൂരിപ്പൊയിൽ, ഫൈസൽ മക്കരപ്പറമ്പ, യു.എം ഹുസ്സൈൻ മലപ്പുറം, സമീർ പാണ്ടിക്കാട്, ഇസ്ഹാഖ് മാസ്റ്റർ, സി.പി മുജീബ്, അനീസ്, ലാലു മുസ്തഫ, സാജു റിയാസ്, റഫീഖ് കരുളായി, അമീൻ നിലമ്പൂർ, റാഫി വഴിക്കടവ്, ജലീൽ മാടമ്പ്ര, ഷബീർ കല്ലായി, ഹിജാസ് നിലമ്പൂർ, ആഷിഖ് കല്ലായി, അബ്ദുറഹിമാൻ തേനാരി, കെ.പി ഉസ്മാൻ, ഉസ്മാൻ പോത്തകല്ല്, നിസ്നു ഹുസ്സൈൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

