ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ‘തിരുവുത്സവം 2025’ അരങ്ങേറി
text_fieldsജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ‘തിരുവുത്സവം 2025’ വാർഷികാഘോഷം ഡോ. മുഹമ്മദ് ഇംറാൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പഴയകാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘തിരുവുത്സവം 2025’ എന്ന പേരിൽ ജിദ്ദ രിഹാബിലെ ലയാലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാട്ടിൽ നിന്നുള്ള ഗായികമാരായ സജ് ല സലിമും സജിലി സലിമും ചേർന്നവതരിപ്പിച്ച ഗാനമേള മാപ്പിളപ്പാട്ടികളുടെ ഇശലുകൾ പെയ്തിറങ്ങുന്നതായിരുന്നു.
സജ് ല സലിമും സജിലി സലിമും ഗാനമാലപിക്കുന്നു
മിർസ ഷരീഫ്, നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു, റഷീദ് ഓയൂർ, സന്ധ്യ, ആഷ്ന, രജികുമാർ, ആഷിർ കൊല്ലം എന്നിവരും ഗാനങ്ങൾ ആലപിച്ചു. ജെ.ടി.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് കൊഴുപ്പേകി. തിരുവിതാംകൂറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രത്യേകം ശ്രദ്ധനേടി. ഗുഡ്ഹോപ്, ഫിനോം അക്കാദമികളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ, ഫാസിൽ ഓച്ചിറയുടെ സ്പോട്ട് ഡബിങ്, ശ്രീത ടീച്ചർ ചിട്ടപ്പെടുത്തിയ ‘കാക്കാരിശ്ശി’ നാടകം, ഡാണ്ടിയ ഡാൻസ് എന്നിവയും സദസ്സ് നന്നായാസ്വദിച്ചു.
ഒപ്പന
അബീർ മെഡിക്കൽ ഗ്രൂപ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. മുഹമ്മദ് ഇംറാൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജെ.ടി.എ പ്രസിഡന്റ് അലി റാവുത്തർ തേക്കുതോട് അധ്യക്ഷതവഹിച്ചു. ജിദ്ദ പൊതുസമൂഹത്തിന് നൽകുന്ന സാമൂഹ്യസേവനങ്ങൾ കണക്കിലെടുത്ത് അലി റാവുത്തർ തേക്കുതോടിനെ അബീർ മെഡിക്കൽ ഗ്രൂപ് ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. മസൂദ് ബാലരാമപുരം, നജീബ് വെഞ്ഞാറമ്മൂട്, അനിൽകുമാർ പത്തനംതിട്ട, ജ്യോതികുമാർ, വാസു വെള്ളേടത്ത്, മുഹമ്മദ് ഹഫീസുറഹ്മാൻ എന്നിവരെയും പ്രശംസാഫലകം നൽകി ആദരിച്ചു. കലാപരിപാടികൾക്ക് ജനറൽ കൺവീനർ ദിലീപ് താമരക്കുളം ആമുഖം അവതരിപ്പിച്ചു. കൺവീനർ ശിഹാബ് താമരക്കുളം സ്വാഗതവും ട്രഷറർ നൗഷാദ് പൻമന നന്ദിയും പറഞ്ഞു.
സദസ്സ്
മുഹമ്മദ് റാഫി ബീമാപള്ളി, റോസ് ലിൻ വയനാട് എന്നിവർ അവതാരകരായി. അനിൽ വിദ്യാധരൻ, മാജാ സാഹിബ് ഓച്ചിറ, അയ്യൂബ് പന്തളം, നവാസ് ബീമാപള്ളി, മസൂദ് ബാലരാമപുരം, നവാസ് ചിറ്റാർ, ഷാനവാസ് കോന്നി, സിയാദ് അബ്ദുള്ള, മുജീബ് കന്യാകുമാരി, നജീബ് കോതമംഗലം, ഹിജാസ് കളരിക്കൽ കൊച്ചി, ജിന്നി ജോർജ്ജ്, ലിസി വർഗീസ്, ജ്യോതി കുമാർ, ഖദീജാ ബീഗം, ഷാനി മാജ, സൈനാ അലി, ഷാഹിന ആഷിർ, സിമി, സിത്താര നൗഷാദ്, മറിയം ടീച്ചർ, നിസാർ മടവൂർ, സന്തോഷ് കടമ്മനിട്ട, നജീബ് വെഞ്ഞാറമ്മൂട്, സുബൈർ ആലുവ, റഷീദ് ഓയൂർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

