പ്രവാസി വോട്ടുകൾ അനുകൂലമാക്കാൻ കർമപരിപാടികളുമായി ജിദ്ദ പ്രവാസി യു.ഡി.എഫ് കമ്മിറ്റി
text_fieldsപ്രവാസി യു.ഡി.എഫ് ജിദ്ദ ഉന്നതാധികാര യോഗത്തിൽ ചെയർമാൻ കെ.ടി.എ. മുനീർ സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സിയും ഒ.ഐ.സി.സിയും ഒരുമിച്ച് യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ച് വിജയം ഉറപ്പാക്കാൻ പ്രവാസി യു.ഡി.എഫ് ജിദ്ദ ഉന്നതാധികാര യോഗം തീരുമാനിച്ചു. പ്രവാസിദ്രോഹ സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിലൂടെ യു.ഡി.എഫിനായി പ്രചാരണ കർമപരിപാടികൾ നടപ്പാക്കാൻ തീരുമാനിച്ചു. ജില്ല, പഞ്ചായത്ത് തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ ബോധവത്കരണ പരിപാടികൾ നടത്തും. 'പ്രവാസി ഫോൺ കോൾ'കാമ്പയിൻ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കും. വിവിധ ഓൺലൈൻ കൺവെൻഷനുകൾ സംഘടിപ്പിക്കും. വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതാക്കളെ നേരിൽ സന്ദർശിച്ച് പ്രചാരണം നടത്തും. നാട്ടിലുള്ള പ്രവാസികളെ ഏകോപിപ്പിച്ച് കുടുംബങ്ങൾക്കിടയിൽ ഗൃഹസന്ദർശന പ്രചാരണ പരിപാടികൾ നടത്തും. വോട്ടു ചെയ്യാൻ പോകുന്നവർക്കായി കുറഞ്ഞ നിരക്കിൽ വിമാന സർവിസ് ഏർപ്പാടാക്കാൻ ശ്രമിക്കും. പ്രവാസി യു.ഡി.എഫിെൻറ ആഭിമുഖ്യത്തിൽ പ്രൊഫൈൽ പിക്ച്ചർ കാമ്പയിൻ സംഘടിപ്പിക്കും. വിപുലമായ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രവാസി യു.ഡി.എഫ് ജിദ്ദ ചെയർമാൻ കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ ചർച്ചകൾക്ക് തുടക്കംകുറിച്ചു. അബ്ബാസ് ചെമ്പൻ, ഹബീബ് കല്ലൻ, സാക്കിർ ഹുസൈൻ എടവണ്ണ, അബ്ദുൽ മജീദ് നഹ, നസീർ വാവക്കുഞ്ഞു, മജീദ് പുകയൂർ, അലി തേക്കുതോട്, എ.കെ. ബാവ, ശ്രീജിത്ത് കണ്ണൂർ, ശിഹാബ് താമരക്കുളം, ഹഖീം പാറക്കൽ, ടി.കെ. അബ്ദുൽ റഹ്മാൻ, ചാക്കോ വയനാട്, അസ്ഹാബ് വർക്കല, സക്കീർ നാലകത്ത്, ഖാദർ കണ്ണൂർ, ബഷീർ പരുത്തികുന്നൻ, റഫീഖ് മൂസ ഇരിക്കൂർ, ഉമ്മർ കോയ ചാലിൽ, ഷാഫി ആലപ്പുഴ എന്നിവർ സംസാരിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ഹുസൈൻ കരികര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

