അറേബ്യൻ ഗൾഫ് കപ്പിന് ജിദ്ദ വേദിയാകും; പന്തുരുളുന്നത് സെപ്റ്റംബറിൽ
text_fieldsപ്രതീകാത്മക ചിത്രം
ജിദ്ദ: ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 27ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിന് സൗദി അറേബ്യയിലെ ജിദ്ദ നഗരം വേദിയാകും. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറ് വരെയാണ് ടൂർണമെൻറ് അരങ്ങേറുന്നതെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചു.
മത്സരങ്ങൾക്കായി ജിദ്ദയിലെ പ്രധാന സ്റ്റേഡിയങ്ങളായ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയം എന്നിവയാണ് സജ്ജമാക്കുന്നത്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഗൾഫ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പ്, സൗദിയുടെ മികച്ച കായിക സൗകര്യങ്ങളും സംഘാടക ശേഷിയും തെളിയിക്കുന്ന ഒന്നായിരിക്കുമെന്ന് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പ്രത്യാശ പ്രകടിപ്പിച്ചു.
സൗദി ഭരണകൂടത്തിെൻറ പൂർണ പിന്തുണയോടെയും കായിക മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലും ടൂർണമെൻറിന്റെ ഏറ്റവും മികച്ച പതിപ്പ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ടൂർണമെൻറിനായി എത്തുന്ന കായിക താരങ്ങളെയും ഉദ്യോഗസ്ഥരെയും ആരാധകരെയും സ്വീകരിക്കാൻ രാജ്യം സന്നദ്ധമാണെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ ബിൻ ഹസ്സൻ അൽമിഷ്ഹൽ വ്യക്തമാക്കി.
പ്രധാന വിവരങ്ങൾ
- വേദി: ജിദ്ദ, സൗദി അറേബ്യ
- തീയതി: 2026 സെപ്റ്റംബർ 23 - ഒക്ടോബർ ആറ്
- പതിപ്പ്: 27ാമത് അറേബ്യൻ ഗൾഫ് കപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

