ജിദ്ദ തുറക്കൽ മഹല്ല് റിലീഫ് കമ്മിറ്റി ഇഫ്താർ
text_fieldsജിദ്ദ തുറക്കൽ മഹല്ല് ഇഫ്താർ അഷ്റഫ് കോമു ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മൂന്ന് പതിറ്റാണ്ടായി ജീവകാരുണ്യ, റിലീഫ് പ്രവർത്തനങ്ങൾ കൊണ്ട് മഹല്ലിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസം നൽകി വരുന്ന ജിദ്ദ തുറക്കൽ മഹല്ല് റിലീഫ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറിൽപരം ആളുകൾ പങ്കെടുത്തു.
അഷ്റഫ് കോമു ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കബീർ പാങ്ങിക്കാടൻ അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. ശഫീഖ് എരഞ്ഞോളി, റഫീഖ് മാങ്കായി, ശംസു പള്ളത്തിൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റസാഖ് കൊടവണ്ടി, ഉസ്മാൻ കോയ എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.
മുഹമ്മദ് ശഹീം വടക്കേങ്ങര ഖിറാഅത്ത് നടത്തി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും കെ.ടി.പി ഷാജി നന്ദിയും പറഞ്ഞു. ടി.പി മുസ്തഫ. എം. അബ്ദുൽ മുനീർ, സാബിർ പുത്തലൻ, ബാസിത്ത് പാണ്ടിക്കാടൻ, പി.കെ നിഹാൽ, പി.കെ സാദിഖ്, അജ്മൽ കരിമ്പുലാക്കൽ, സിദ്ദു അത്തിക്കാവിൽ, മുസ്ത്ഥഫ അത്തിക്കാവിൽ, സമീർ ചെമ്മലപറമ്പ്, ഫസൽ അത്തിക്കാവിൽ, റഹീം വെണേങ്കോടൻ, അബ്ദുൽ സമദ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.