Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ ത്രീ സ്റ്റാർ ‘സന്ധ്യാരാഗം’ സംഗീതവിരുന്ന് സംഘടിപ്പിച്ചു

text_fields
bookmark_border
ജിദ്ദ ത്രീ സ്റ്റാർ ‘സന്ധ്യാരാഗം’ സംഗീതവിരുന്ന് സംഘടിപ്പിച്ചു
cancel
camera_alt

ജി​ദ്ദ ത്രീ ​സ്​​റ്റാ​ർ സം​ഘ​ടി​പ്പി​ച്ച ‘സ​ന്ധ്യാ​രാ​ഗം’ സം​ഗീ​ത​വി​രു​ന്നി​ൽ നി​ന്ന്

ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറിെൻറ നേതൃത്വത്തിൽ ‘സന്ധ്യാരാഗം’ എന്ന പേരിൽ സംഗീതവിരുന്ന് സംഘടിപ്പിച്ചു. ബാഗ്ദാദിയ ഹൈപ്പർ അൽവഫ വേദിയിൽ നടന്ന പരിപാടി ഗുഡ് ഹോപ്പ് ഇൻറർനാഷനൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജുനൈസ് ബാബു ഉദ്ഘാടനം ചെയ്തു. ജാഫറലി പാലക്കോട്, ഖാജ മൊയ്‌തീൻ, വാസു ഹംദാൻ, ഹസ്സൻ കൊണ്ടോട്ടി, മോഹൻ ബാലൻ, ജ്യോതി ബാബുകുമാർ, ബാദുഷ, മൻസൂർ ഫറോക്ക്, അർഷാദ് എന്നിവർ സംസാരിച്ചു.

സോഫിയ സുനിൽ, രമ്യ ബ്രൂസ്, ഐശ്വര്യ അനിൽ, അഷ്റഫ് വലിയോറ, റാഫി ആലുവ, സത്യൻ പി. നായർ, ഹസ്സൻ കൊണ്ടോട്ടി, മൻസൂർ നിലമ്പൂർ, അഫ്ര സബീൻ റാഫി, ഗഫൂർ തൃപ്പനച്ചി, ആർദ്ര, മൻസൂർ പാങ്ങ്, രഞ്ജു തുടങ്ങിയവർ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ വിവിധ ഗാനങ്ങൾ ആലപിച്ചു. നിഫാ നജീബ്, നുഹാ നജീബ് എന്നീ കുരുന്നുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സുവിജ സത്യൻ അവതാരകയായിരുന്നു. പ്രോഗ്രാം കോഓഡിനേറ്റർ നൂഹ് ബീമാപ്പള്ളി സ്വാഗതവും ചെയർമാൻ നവാസ് ബീമാപ്പള്ളി നന്ദിയും പറഞ്ഞു. ഗഫൂർ മാഹി, ഷാജി കായംകുളം, നിസാർ കരുനാഗപ്പള്ളി എന്നിവർ സദസ്സ് നിയന്ത്രിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah, Three Star, Music Festival,
Next Story