ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ സംഘടിപ്പിച്ച
ഓണാഘോഷ പരിപാടി
ജിദ്ദ: തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) തനതുശൈലിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, ഓണസദ്യ, ഓണപ്പാട്ടുകൾ, തിരുവാതിര, വടംവലി, സ്പൂൺ നാരങ്ങയോട്ടം, ചാക്കിൽ ഓട്ടം, നൃത്തം, പുലികളി തുടങ്ങിയവ അരങ്ങേറി. മഹാബലിയായി ഡെൻസൺ ചാക്കോ വേഷമിട്ടു. റഷീദ് ഓയൂർ, ഷിഹാബ് താമരക്കുളം, മുഹമ്മദ് റാഫി, ഷാഹിന ആഷിർ, പ്രിജിൻസ്, ശ്രീദേവി, രമ്യ, സബീന റാഫി, പ്രീതി ഡെൻസൺ, സിത്താര, സിജി ജിജോ, ഷാജി റോയൽ, നിസാർ കരുനാഗപ്പള്ളി, മാജ സാഹിബ് ഓച്ചിറ, നവാസ് ബീമാപ്പള്ളി, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, മാഹീൻ കുളച്ചൽ, നവാസ് ചിറ്റാർ, ഷാഹിൽ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
കലാപരിപാടികൾക്ക് നൂഹ് ബീമാപ്പള്ളി, ജ്യോതി ബാബു എന്നിവരും സദ്യയൊരുക്കുന്നതിന് നൗഷാദ് പന്മന, അനിൽ വിദ്യാധരൻ അടങ്ങിയ സംഘവും ഓണക്കളികൾക്ക് ആഷിർ കൊല്ലം, സുൽഫിക്കർ എന്നിവരും സംഘാടനം നിർവഹിച്ചു. ജെ.ടി.എ രക്ഷാധികാരി നസീർ വാവക്കുഞ്ഞ്, പ്രസിഡന്റ് അലി തേക്കുതോട്, റെജികുമാർ, റാഫി ബീമാപ്പള്ളി, അയൂബ് പന്തളം, ഷറഫുദ്ദീൻ പത്തനംതിട്ട, ജിജോ, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

