ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ ഇഫ്താർ സ്നേഹവിരുന്ന്
text_fieldsജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ ഇഫ്താർ സ്നേഹവിരുന്ന്
ജിദ്ദ: തിരുവിതാംകൂർ അസ്സോസ്സിയേഷന്റെ (ജെ.ടി.എ) ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങളേയും സാമൂഹ്യ, സാംസ്കാരിക സംഘടനാ നേതൃത്വങ്ങളേയും പങ്കെടുപ്പിച്ച് വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
തിരുവിതാംകൂർ വിഭവങ്ങളുൾപ്പടെയുള്ള ഭക്ഷ്യവിഭവങ്ങളും കഴിഞ്ഞ കാല നോമ്പനുഭവങ്ങൾ ഓർത്തെടുക്കലും ജെ.ടി.എ ഇഫ്താർ സംഗമത്തെ ഹൃദ്യമാക്കി.
ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ ഇഫ്താർ സംഗമത്തിൽ ജെ.ടി.എ രക്ഷാധികാരി ദിലീപ് താമരക്കുളം സംസാരിക്കുന്നു
മസൂദ് തിരുവനന്തപുരം 'റമദാൻ ചൈതന്യവും സാഹോദര്യവും' സന്ദേശം നൽകി. ജെ.ടി.എ രക്ഷാധികാരി ദിലീപ് താമരക്കുളം, പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി അനിൽ വിദ്യാധരൻ, ട്രഷറർ നൗഷാദ് പൻമന, റഷീദ് ഓയൂർ, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, ഷാനവാസ് കോന്നി, അയ്യൂബ് ഖാൻ പന്തളം, സിയാദ് പടുതോട്, രജികുമാർ, മുജീബ് കന്യാകുമാരി, ഷെഫിൻ കടക്കൽ, സജിന ഷെഫിൻ, മാഹീൻ എ ഖാദർ കുളച്ചൽ ആഷിർ കൊല്ലം, സിറാജ് മൊഹിയുദ്ധീൻ, ശിഹാബ് താമരക്കുളം, വിൻസെന്റ്, രാം കുമാർ, വിജേഷ് ചന്ദ്രു, രജ്ഞിത്ത്, മാജാ സാഹിബ്, ടെൻസൺ, ജ്യോതി ബാബുകുമാർ, ഖദീജാ ബീഗം, ജിന്നി ജോർജ്ജ്, ലിസ്സി വർഗീസ്, സിമി സുകുമാരൻ, സൈനാ അലി, സിത്താര നൗഷാദ്, ഷാനി മാജ, രമ്യ ടീച്ചർ, ഷാഹിന ആഷിർ എന്നിവർ നേതൃത്വം നൽകി.

