ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ (ജെ.ടി.എ)യുടെ ആഭിമുഖ്യത്തിൽ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ജെ.ടി.എ പ്രസിഡൻറ് അലി തേക്കുതോട് കൾചറൽ കൺവീനർ റഷീദ് ഓയൂരിന് കലണ്ടർ കൈമാറി പ്രകാശനം ചെയ്തു. പുതുവർഷം സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ എന്ന് ചടങ്ങിൽ സംബന്ധിച്ചവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അനിൽ വിദ്യാധരൻ, ആഷിർ കൊല്ലം, മാഹീൻ കുളച്ചൽ, മുജീബ് തിരുവനന്തപുരം, അയ്യൂബ് ഖാൻ പന്തളം, മസൂദ് ബാലരാമപുരം, റഷീദ് ഓയൂർ , നവാസ് ബീമാപള്ളി, സിയാദ് പടുതോട്, നസീർ വാവാക്കുഞ്ഞ് ഷറഫുദ്ധീൻ പത്തനംതിട്ട എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

