ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ‘വസന്ത വിസ്മയം’ പഠനയാത്ര സംഘടിപ്പിച്ചു
text_fieldsജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ സംഘടിപ്പിച്ച പഠനയാത്രയിൽ പങ്കെടുത്തവർ
ജിദ്ദ: ജിദ്ദയിലെ തിരുവിതാംകൂർ സ്വദേശികളുടെ സാംസ്കാരിക കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) 'വസന്ത വിസ്മയം' എന്ന ശീർഷകത്തിൽ പഠനയാത്ര സംഘടിപ്പിച്ചു. യാംബു പുഷ്പമേള സന്ദർശനം, മലയാള ഭാഷ, കേരള ചരിത്രം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളിലെ സജീവമായ ചർച്ചകൾ എന്നിവ യാത്രയുടെ ഭാഗമായി നടന്നു. ഗാന്ധി - അംബേദ്കർ സ്കിറ്റ്, ജെ.ടി.എ അംഗങ്ങൾ അണിനിരന്ന ‘ആർക്കും പാടാം’ ഗാനമേള, വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന കുരവയിടൽ തുടങ്ങിയ കലാപരിപാടികൾ യാത്രയെ ഏറെ ഹൃദ്യമാക്കി. അംഗങ്ങളുടെ സർഗസിദ്ധി പരിപോഷിപ്പിക്കുന്നതിനും അറിവുകൾ പങ്കുവെക്കുന്നതിനും മാനസികോല്ലാസത്തിനും ഇത്തരം യാത്രകൾ ഏറെ ഫലപ്രദമാണെന്ന് യാത്രയിൽ കുടുംബസമേതം പങ്കെടുത്ത ശാസ്ത്രജ്ഞൻ ഡോ. ജസ്സിൻ കൗസ്റ്റ് അഭിപ്രായപ്പെട്ടു. ജെ.ടി.എ പ്രസിഡന്റ് നൗഷാദ് പൻമന, ജനറൽ സെക്രട്ടറി റഷീദ് ഓയൂർ, ചെയർമാൻ നസീർ വാവാക്കുഞ്ഞ്, വനിതാവേദി ചെയർപേഴ്സൺ ജ്യോതി ബാബുകുമാർ, സാംസ്കാരിക വിഭാഗം നേതാക്കളായ ശിഹാബ് താമരക്കുളം, മസൂദ് ബാലരാമപുരം, വൈസ് പ്രസിഡന്റ് അനിൽ വിദ്യാധരൻ, യാത്രാ കോഓഡിനേറ്റർമാരായ അയ്യൂബ് ഖാൻ പന്തളം, നവാസ് ചിറ്റാർ എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.
യാത്രയുടെ വിജയത്തിനായി സഹകരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി സംഘാടക സമിതി അംഗങ്ങളായ അഷ്റഫ് മുന്ന തൃശൂർ, റസാഖ് കാഞ്ഞിരപ്പള്ളി, ഷഫിൻ ഷാ, നിഷാദ് നസീർ, ഡെൻസൺ ചാക്കോ, ആഷിർ കൊല്ലം എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

