ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം ഇഫ്താർ
text_fieldsജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) സംഘടിപ്പിച്ച ഇഫ്താർ പരിപാടി
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഇഫ്താർ പരിപാടി സംഘടിപ്പിച്ചു. ശറഫിയ കിനാന ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് അജി ഡി. പിള്ള അധ്യക്ഷത വഹിച്ചു.
പള്ളിക്കൽ സ്വദേശിക്കുള്ള ചികിത്സ സഹായം ചടങ്ങിൽ കൈമാറി. കേരളോത്സവത്തോടനുബന്ധിച്ച് നവോദയ കമ്മിറ്റി സംഘടിപ്പിച്ച പാചക മത്സരത്തിൽ പ്രേക്ഷകർ തിരഞ്ഞെടുത്ത ടി.എസ്.എസ് പൈനാപ്പിൾ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഇഫ്താർ സംഗമത്തിൽ കെ.ടി. അബൂബക്കർ റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി റോഷൻ നായർ സ്വാഗതവും ട്രഷറർ മുഹമ്മദ് ബിജു നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

