ജിദ്ദ തഹ്ലിയ റസിഡൻസ് അസോസിയേഷൻ കുടുംബസംഗമം
text_fields‘ട്രാ’യുടെ കുടുംബസംഗമത്തിൽനിന്ന്
ജിദ്ദ: ജിദ്ദയിലെ പ്രവാസി റസിഡൻസ് കൂട്ടായ്മയായ 'ട്രാ'യുടെ കുടുംബസംഗമം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്നു. ട്രാ സ്ഥാപകാംഗവും മുൻ പ്രവാസിയുമായ ശശിധരന് മേലാറ്റൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അലി മാളിയക്കൽ അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റും മുൻ പ്രവാസിയുമായ യാഖൂബ് ചെറുകോട്, സ്ഥാപക സെക്രട്ടറി ഉസ്മാൻ പട്ടാമ്പി, ഹുസൈൻ ചെറുകോട്, ഉണ്ണി ഹൈദർ വണ്ടൂർ, മുഹമ്മദലി മഞ്ചേരി, മുഹമ്മദലി മങ്കട, ഷാഹുല്‍ ഹമീദ് കോട്ടക്കൽ, ജാഫർ പുളിക്കൽ, ജമാൽ അബ്ദുന്നാസർ പെരിന്തല്‍മണ്ണ, മുസ്തഫ മേലാറ്റൂര്‍, ഗീതാ ശശിധരന്, സുഹ്റ ടീച്ചർ, സ്വാബിറ യാഖൂബ്, ആസ്യാ അഷ്റഫ്, ഡോ. സമീഹ കൊളക്കാടൻ, ലംയാ ആബിദ്, വഫാ അലി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആബിദ് ഹുസൈൻ കരുവാരകുണ്ട് സ്വാഗതവും
വൈസ് പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ നന്ദിയും പറഞ്ഞു. ശഹീൻ ബാബു മലപ്പുറം, ശരീഫ് വണ്ടൂർ, മൊയ്തീന് കുട്ടി കൊളക്കാടൻ, ജലീൽ മോങ്ങം, അബ്ബാസലി ചെമ്മൺകടവ് എന്നിവര്‍ സംഗമം നിയന്ത്രിച്ചു.

