ജിദ്ദ എസ്.ഐ.സിയുടെ വസന്തം കാമ്പയിൻ സമാപിച്ചു
text_fieldsജിദ്ദ എസ്.ഐ.സി സംഘടിപ്പിച്ച വസന്തം സ്നേഹ സംഗമത്തിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ സംസാരിക്കുന്നു
ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ദ്വൈമാസ വസന്തം കാമ്പയിന് പ്രൗഢമായ സമാപനം. ജിദ്ദ ഹറാസാത്തിലെ അൽ ഖിമ്മ ഓഡിറ്റോറിയത്തിൽ ‘സ്നേഹസംഗമം’ എന്ന പേരിൽ നടന്ന പരിപാടി പ്രവാസി സമസ്ത നേതാക്കളുടെയും പ്രവർത്തകരുടെയും വാർഷിക സ്നേഹസംഗമമായി.
നിരവധി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്ത പരിപാടി അച്ചടക്കംകൊണ്ടും സമയനിഷ്ഠ കൊണ്ടും ഏറെ ശ്രദ്ധേയമായി. ഉദ്ഘാടന സെഷൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.
‘വഴിതെറ്റുന്ന യുവത’ എന്ന വിഷയം ഹാഫിദ് ഫൈസി അവതരിപ്പിച്ചു. ഹിമ്മത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥി, വിദ്യാർഥിനികൾക്കായി മോട്ടിവേഷൻ പരിപാടി നടന്നു. ഉത്തരേന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച ഖവാലി സദസ്സ് നന്നായി ആസ്വദിച്ചു. ‘സമസ്ത ഇന്നലെ ഇന്ന്’ എന്ന വിഷയം എസ്.ഐ.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി അവ തരിപ്പിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ ജിദ്ദ എസ്.ഐ.സി ചെയർമാൻ നജ്മുദ്ദീൻ ഹുദവി ആമുഖപ്രഭാഷണം നടത്തി. പണ്ഡിതനും ചിന്തകനുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ ‘മഹബ്ബത്ത് റസൂൽ’ വിഷയത്തിൽ പ്രഭാഷണം നടത്തി. എസ്.ഐ.സിയും എസ്.വൈ.എസും ചേർന്ന് പ്രസിദ്ധീകരിച്ച ഹൈദരലി ശിഹാബ് തങ്ങൾ സ്മരണിക ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹ്മദ് പാളയാട്ടിനു കോപ്പി നൽകി അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ നിർവഹിച്ചു.
മാതൃകാപ്രവർത്തനങ്ങൾക്ക് അഹ്മദ്കുട്ടി കോടൂരിനെയും ബഷീർ ദാരിമിയെയും ചടങ്ങിൽ ആദരിച്ചു. കേരള ഖിസ്സപ്പാട്ട് സംഘം പ്രസിഡന്റ് ബാവ മൗലവി കൈപ്പുറം, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ശിഹാബ് താമരക്കുളം, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, നജീം (ലുലു), ഷൗക്കത്ത് ഷൊർണൂർ, റസാഖ് അണക്കായ്, ഹുസൈൻ കരിങ്കറ തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും സൈനുദ്ദീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു. ഹാഷിം തങ്ങൾ പ്രാർഥന നടത്തി.
സൈനുൽ ആബിദീൻ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഉസ്മാൻ എടത്തിൽ, സുബൈർ ഹുദവി, സൽമാൻ ദാരിമി, അൻവർ ഫൈസി, മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ, ജബ്ബാർ ഹുദവി, അഷ്റഫ് ദാരിമി, മുഹമ്മദ് റഫീഖ് കൂളത്ത്, സുഹൈൽ ഹുദവി, മൊയ്ദീൻ കുട്ടി അരിമ്പ്ര, ജാബിർ നാദാപുരം, ഫിറോസ് പരതക്കാട്, ജമാൽ പേരാമ്പ്ര, സാലിം അമ്മിനിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. അലി പാങ്ങാട്ടിന്റെ നേതൃത്വത്തിൽ എസ്.ഐ.സി ടൂർ വിങ് സംഘടിപ്പിച്ച ചായ മക്കാനി ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

