Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ എ​സ്.​ഐ.​സി...

ജി​ദ്ദ എ​സ്.​ഐ.​സി ക​പ്പ​ൽ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ എ​സ്.​ഐ.​സി ക​പ്പ​ൽ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: സ​മ​സ്​​ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ടൂ​ർ വി​ങ് സം​ഘ​ടി​പ്പി​ച്ച ക​പ്പ​ൽ​യാ​ത്ര അ​വി​സ്മ​ര​ണീ​യ​മാ​യി. ജി​ദ്ദ​യി​ലെ വി​നോ​ദ കേ​ന്ദ്ര​മാ​യ അ​ബ്ഹൂ​റി​ലെ ചെ​ങ്ക​ട​ൽ തീ​ര​ത്ത് ന​ട​ത്തി​യ ക​പ്പ​ൽ​യാ​ത്ര​യി​ൽ കു​ടും​ബി​നി​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. വി​നോ​ദ​ത്തോ​ടൊ​പ്പം വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ക​പ്പ​ൽ​യാ​ത്ര കു​ട്ടി​ക​ൾ​ക്കും കു​ടും​ബി​നി​ക​ൾ​ക്കും വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

യാ​ത്ര​യി​ൽ മ​ദ്ഹ് ഗാ​ന​ങ്ങ​ൾ, ക്വി​സ് മ​ത്സ​രം, ചി​ത്ര​ര​ച​ന, ദ​ഫ്മു​ട്ട്, വി​വി​ധ ഗെ​യി​മു​ക​ൾ എ​ന്നി​വ ന​ട​ന്നു. എ​സ്.​ഐ.​സി നേ​ര​ത്തേ ന​ട​ത്തി​യ ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ ച​രി​ത്ര​പ​ഠ​ന യാ​ത്ര​ക​ളു​ടെ വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ക്വി​സ് മ​ത്സ​ര​ത്തി​ൽ ജം​ഷാ​ദ് കോ​ഡൂ​ർ, ജം​ഷീ​ന കോ​ട്ടോ​പ്പാ​ടം എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ക​പ്പ​ൽ​യാ​ത്ര​ക്ക് എ​സ്.​ഐ.​സി സി​യാ​റ ആ​ൻ​ഡ് ടൂ​ർ വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ വേ​ങ്ങൂ​ർ, മു​സ്ത​ഫ പ​ട്ടാ​മ്പി, ഫ​ത്താ​ഹ് താ​നൂ​ർ, മു​ഹ​മ്മ​ദ്‌ ഫി​റോ​സ് കൊ​ള​ത്തൂ​ർ, അ​ഷ്‌​റ​ഫ്‌ ദാ​രി​മി മ​ണ്ണാ​ർ​ക്കാ​ട്, നി​സാ​ർ മ​ട​വൂ​ർ, ല​ത്തീ​ഫ് പൂ​നൂ​ർ, അ​ലി പാ​ങ്ങ്, സി​ദ്ദീ​ഖ് മേ​ൽ​മു​റി, ജെ.​ഇ. അ​ഷ്‌​റ​ഫ്‌, ഷൗ​ക്ക​ത്ത്, മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSIC
News Summary - Jeddah SIC organizes cruise
Next Story