ജിദ്ദ സീസൺ 2025; ‘ജിദ്ദ വിൻറർ വണ്ടർലാൻഡ്’ കോർണീഷിന് സമീപം ഡിസം. 19-ന് തുറക്കും
text_fieldsജിദ്ദ: ശൈത്യകാല ഉല്ലാസ അനുഭവം സമ്മാനിക്കുന്ന പുതിയ വിനോദ മേഖല ജിദ്ദയിൽ ആരംഭിക്കുന്നു. ‘ജിദ്ദ സീസൺ 2025’ ആഘോഷങ്ങളുടെ ഭാഗമായി തയാറാകുന്ന ‘ജിദ്ദ വിൻറർ വണ്ടർലാൻഡ്’ ഡിസംബർ 19ന് കോർണിഷിനടുത്തുള്ള കിങ് അബ്ദുൽ അസീസ് റോഡിന് സമീപത്തെ കോർണിഷിൽ ആരംഭിക്കും. ജിദ്ദ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശൈത്യകാല അനുഭവമാണ് ഇവിടെ ഒരുക്കുന്നത്.
പ്രതിദിനം 15,000ത്തിലധികം സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ പ്രദേശം വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത വിനോദ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന നാല് ഉപമേഖലകളിലൂടെ രസകരമായ അനുഭവങ്ങൾ സംയോജിപ്പിക്കുന്ന അസാധാരണ നിമിഷങ്ങൾ സമ്മാനിക്കും. ടോയ് ടൗൺ, നോർത്ത് പോൾ, വൈൽഡ് വിൻറർ, ഫ്രോസ്റ്റ് ഫെയർ എന്നിവ ഇതിലുൾപ്പെടും.
ഗെയിമുകൾക്കും വിനോദ അനുഭവങ്ങൾക്കും പുറമെ വിവിധ ഷോപ്പുകളും റസ്റ്റാറൻറുകളുമുണ്ടാകും. അവിടെ തത്സമയ സംഗീത പ്രകടനങ്ങൾക്കും ഉത്സവ അലങ്കാരങ്ങൾക്കും ഇടയിൽ വൈവിധ്യമാർന്ന ഷോപ്പിങ്, ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാകും. ഇത് അനുഭവം കൂടുതൽ ആസ്വാദ്യകരവും വൈവിധ്യപൂർണവുമാക്കും. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി വൈവിധ്യമാർന്ന പരിപാടികളിലൂടെ ജീവിതനിലവാരം ഉയർത്തുന്നതിനും താമസക്കാർക്കും സന്ദർശകർക്കും വിനോദ, സാംസ്കാരിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ആഗോള പരിപാടികൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ജിദ്ദ നഗരത്തിെൻറ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

