Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ന്​ ഉദ്​ഘാടനം:...

ഇന്ന്​ ഉദ്​ഘാടനം: ജിദ്ദ കടലോര വികസന പദ്ധതി  ഗവർണർ സന്ദർശിച്ചു

text_fields
bookmark_border
ഇന്ന്​ ഉദ്​ഘാടനം: ജിദ്ദ കടലോര വികസന പദ്ധതി  ഗവർണർ സന്ദർശിച്ചു
cancel
camera_alt????? ?????? ????? ?????? ????? ????? ???? ????? ?? ??? ??????? ????????????????

ജിദ്ദ: ജിദ്ദ കടലോര വികസന പദ്ധതി   ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​ സന്ദർശിച്ചു. മക്ക ഗവർണർ  ഇന്ന്​  പദ്ധതി ഉദ്​ഘാടനം ചെയ്യാനിരിക്കെയാണ്​ ജിദ്ദ ഗവർണറുടെ സന്ദർശനം. എല്ലാ ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. ഫൗണ്ടയിനുകൾ, കുട്ടികൾക്ക്​ കളിക്കാനായി ഒരുക്കിയ സ്​ഥലങ്ങൾ, നീന്തലിന്​ നിശ്ചയിച്ച തീരങ്ങൾ, കൺട്രോൾ നിരീക്ഷണ കേന്ദ്രം, 4850 മീറ്റർ നീളത്തിൽ നിർമിച്ച ​കടൽഭിത്തി, നടപ്പാതകൾ,  കോർണിഷ്​ റോഡിനും ഫൈസൽ ബിൻ ഫഹദ്​ റോഡിനുമിടയിൽ 650 മീറ്ററിൽ നടപ്പിലാക്കിയ നടപ്പാലം, വികലാംഗകർക്ക്​ ഒരുക്കിയ സൗകര്യങ്ങൾ, അടിയന്തിരാവശ്യങ്ങൾക്ക്​ നിർമിച്ച കോണികൾ തുടങ്ങിയവ ഗവർണർ സന്ദർശിച്ചു. ജിദ്ദ മേയർ ഡോ. ഹാനി അബൂറാസ്​ ജിദ്ദ ഗവർണറെ അനുഗമിച്ചു. 7,30,000 സ്​ക്വയർ മീറ്ററിൽ നാല്​ കിലോമീറ്റർ നീളത്തിലാണ്​ നാല്​, അഞ്ച്​ ഘട്ടം​ കടലോര പദ്ധതി ജിദ്ദ മുനിസിപ്പാലിറ്റി നടപ്പിലാക്കിയത്​. 800 ദശലക്ഷം ചെലവഴിച്ച്​ നടപ്പിലാക്കിയ പദ്ധതിയിൽ കടൽകരയിൽ ഉല്ലാസത്തിനെത്തുന്നവർക്ക്​ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​.

ഏറ്റവും നൂതനവും ആകർഷകവുമായ സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയാണ്​ കടലോരം വികസിപ്പിച്ചിരിക്കുന്നത്​.​ വടക്ക്​ നൗറസ്​ റൗണ്ട്​ അബൗട്ട്​ മുതൽ ജുബൈർ ബിൻ ഹാരിസ്​  റോഡ്​ വരെ നീളുന്നതാണ്​  അഞ്ച്​, ആറ്​ ഘട്ട പദ്ധതികൾ. ​ഉല്ലാസത്തിനും വിശ്രമിക്കാനും 2,44,000 സ്​ക്വയർ മീറ്ററിൽ ഏ​ഴ്​ മുറ്റങ്ങൾ, നിക്ഷേപകർക്കായി പ്രത്യേക സ്​ഥലം, നമസ്​കാര സ്​ഥലങ്ങൾ, തണൽകുടകൾ, കുട്ടികൾക്ക്​ കളിക്കാൻ 8000 സ്​ക്വയർ മീറ്റർ സ്​ഥലം, 50,000 സ്​ക്വയർ മീറ്ററിൽ തിരമാലകളെ തടുക്കാൻ കഴിയുന്ന സംവിധാനങ്ങളോട്​ കൂടി​യ നാല്​ നീന്തൽ തീരങ്ങൾ, അഞ്ച്​ നിരീക്ഷണ ടവർ എന്നിവ ഉൾപ്പെട്ടതാണ്​ പദ്ധതി. കടൽ തീരത്തെ ഏറ്റവും വലിയ ഉല്ലാസ സ്​ഥലമായ 40,000 സ്​ക്വയർ മീറ്ററിലുള്ള നൗറസ്​ മുറ്റവും പദ്ധതിക്ക്​ കീഴിലുണ്ട്​.

3000 കാർ പാർക്കിങ്​, മീൻ പിടിക്കാൻ 125 മീറ്ററിൽ 2450 സ്​ക്വയർ മീറ്ററിൽ കടലിലേക്ക്​ നീണ്ടു കിടക്കുന്ന പ്​ളാറ്റ്​ഫോം, 15 തണൽകുടകൾ,   മരം കൊണ്ടുള്ള   ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്​. 275 സ്​ക്വയർ മീറ്ററിൽ പുല്ല്​ പിടിപ്പിച്ച നിലത്ത്​ 1471 മരങ്ങളും 2965 ഇൗന്തപ്പനകളുമുണ്ട്​. 14 ഫൗണ്ടയ്​നുകളാണ്​ ഒരുക്കിയത്​. മഴവെള്ളം കടലിലേക്ക്​ തിരിച്ചുവിടാനുള്ള ഒാവുചാലുകളും നിർമിച്ചിട്ടുണ്ട്​. ഇതിനു 14 കിലോമീറ്റർ നീളമുണ്ട്​. അഗ്​നിബാധ പോലുള്ളവക്കാവശ്യമായ ജല പൈപ്പ്​ ലൈനുകളും അഗ്​നിശമന ഉപകരണങ്ങളും  ഒരുക്കിയിട്ടുണ്ട്​.   അത്യാധുനിക നിരീക്ഷണ കാമറകളും, ലൈറ്റ്​, സൗണ്ട്, മുന്നറിയിപ്പ്​​ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsJeddah
News Summary - jeddah seashore-saudi-gulf news
Next Story