ജിദ്ദ കടലോര വികസന പദ്ധതി ഉദ്ഘാടനം നാളെ
text_fieldsജിദ്ദ: ജിദ്ദ വടക്ക് കടലോര വികസന പദ്ധതിയുടെ നാല്, അഞ്ച് ഘട്ടങ്ങളുടെ ഉദ്ഘാടനം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ബുധനാഴ്ച നിർവഹിക്കും. ചെങ്കടൽ തീരത്ത് 7,20,000 ചതുരശ്ര മീറ്ററിൽ നാല് കിലോമീറ്റർ നീളത്തിലാണ് കോർണിഷ് വികസന പദ്ധതി നടപ്പിലാക്കിയത്. 800 ദശലക്ഷമാണ് ചെലവ്. കടലിന് അഭിമുഖമായ ഭാഗങ്ങൾ താമസക്കാർക്കും സന്ദർശകർക്കും ഉല്ലാസത്തിനും മറ്റും സൗകര്യമായ വിധത്തിത്തിലാണ് വികസനം.
വടക്ക് നൗറസ് റൗണ്ട് അബൗട്ട് മുതൽ ജുബൈർ ബിൻ ഹാരിസ് റോഡുവരെ നീണ്ട നിൽക്കുന്ന പദ്ധതി ജിദ്ദ മുനിസിപ്പാലിറ്റിയാണ് നടപ്പിലാക്കിയിരിക്കുന്നത്. മൊത്തം ആറ് ഘട്ടങ്ങളിലായാണ് കോർണിഷ് വികസനം നടപ്പിലാക്കുന്നത്. നേരത്തെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്. നാല്,അഞ്ച് ഘട്ട ഉദ്ഘാടനത്തിനു ശേഷം ആറാം ഘട്ടം ആരംഭിക്കും. ജുബൈർ ബിൻ ഹാരിസ് റോഡ് മുതൽ വടക്ക് മസ്ജിദുറഹ്മ വരെ നീണ്ടു നിൽക്കുന്നതാണ് ആറാംഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
