Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഇന്ത്യൻ സ്​കൂൾ...

ജിദ്ദ ഇന്ത്യൻ സ്​കൂൾ തിരിച്ചു കിട്ടും; ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
ജിദ്ദ ഇന്ത്യൻ സ്​കൂൾ തിരിച്ചു കിട്ടും; ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന്
cancel

ജിദ്ദ: ആശങ്കൾക്കും പരിഭവങ്ങൾക്കുമൊടുവിൽ ജിദ്ദ ഇന്ത്യൻ സ്​കൂളിന്​ കുടിയിറക്ക്​ ഭീഷണിയിൽ നിന്ന്​ മോചനം. വാ ടകത്തർക്കവുമായി ബന്ധപ്പെട്ട തർക്കത്തിന്​ അധികൃതരുടെ ഇടപെടലിൽ ഏതാണ്ട്​ പരിഹാരമായി. കോൺസൽ ജനറലി​​​​െൻറ നിർദേശപ്രകാരം ഡെപ്യൂട്ടികോൺസൽ ജനറൽ കെട്ടിട ഉടമയുമായി തിങ്കളാഴ്​ച ഉച്ചക്ക്​ നടത്തിയ ചർച്ചയാണ്​ വഴിത്തിരിവായത്​. ചർച്ചയുടെ വിശദാംശങ്ങൾ ഒൗദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്​ച പ്രതികരിക്കാമെന്ന്​ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ ‘ഗൾഫ്​ മാധ്യമ’ത്തോടു പറഞ്ഞു.​ ഇന്ത്യൻ അംബാസഡറുമായി വിഷയം ചർച്ച ചെയ്​ത ശേഷമാവും ഒൗദ്യോഗിക പ്രഖ്യാപനം. വാടകത്തർക്കത്തിനെ തുടർന്നുണ്ടായ കോടതി വിധിയാണ്​ സ്​കൂളിനെതിരായിരുന്നത്​.

അതേ സമയം കോടതിക്ക്​ പുറത്ത്​ പ്രശ്​നം രമ്യമായി പരിഹരിക്കണമെന്ന രക്ഷിതാക്കളുടെയും ഇന്ത്യൻ പൗരാവലിയുടെയും ശക്​തമായ ആവശ്യമാണ്​ നടപ്പിലാവുന്നത്​. വിദ്യാർഥികളുടെ ഒാൺലൈൻ കാമ്പയിനും ഫലം കണ്ടു. പ്രശ്​ന പരിഹാരത്തിന്​ വഴിയൊരുങ്ങുന്നു എന്ന്​ തിങ്കളാഴ്​ച ‘ഗൾഫ്​ മാധ്യമം’ റിപ്പോർട്ട്​ ചെയ്​തിരുന്നു.തിങ്കളാഴ്​ച വൈകുന്നേര​ത്തോടെയാണ് ഒത്തുതീർപ്പ്​ വഴിത്തിരിവിലെത്തിയത്​. സ്​കൂൾ ഫർണിച്ചർ മാറ്റുന്ന നടപടികൾ നിർത്തിവെച്ചിട്ടുണ്ട്​. വിഷയത്തിൽ മുൻ ചെയർമാൻമാരായ അഡ്വ. ഷംസുദ്ദീൻ, ഇഖ്​ബാൽ പൊക്കുന്ന്, സലാഹ്​ കാരാടൻ, കെ.ടി.എ മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധികൃതരെ സമീപിച്ച്​ സമ്മർദ്ദം ചൊലുത്തിയിരുന്നു.

കുട്ടികളേക്കാളേറെ ആഹ്ലാദം രക്ഷിതാക്കൾക്ക്​
ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ പ്രശ്ന പരിഹാരം ആകുന്നതോടെ വിദ്യാർതിഥികളേക്കാളേറെ ആഹ്ലാദം രക്ഷിതാക്കൾക്ക്​. സ്കൂൾ മാറുന്നത്​ എല്ലാ രീതിയിലും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ബുദ്ധിമുണ്ടായിരുന്നു. സൗകര്യം കണക്കിലെടുത്ത് സ്കൂളിന് സമീപത്ത് വൻവാടക കൊടുത്ത് ഫ്ലാറ്റുകൾ എടുത്ത് താമസിക്കുന്നവരേറെയുണ്ട്​. സ്കൂൾ മാറുന്നതോടെ താമസം മാറുകയൊ വാഹന സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യേണ്ട അവസ്​ഥയിലായിരുന്നു രക്ഷിതാക്കൾ. വലിയ സാമ്പത്തിക ബാധ്യതയാണ് ഇത്​ വരുത്തി വെക്കുക. മിക്കവരും ഈ മുഹറത്തിൽ വാടക പുതുക്കിയവരാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് ഷിഫ്​റ്റിൽ ക്ലാസുകൾ നടക്കുമ്പോൾ അവരെ പറഞ്ഞയക്കുന്നതും വീട്ടിലെ സ്ത്രീകളെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. രാവിലെ ജോലിക്ക് പോകുന്ന സ്ത്രീകളെ സംബന്ധിച്ച് ഉച്ചക്ക് പറഞ്ഞയക്കുന്നതും പ്രയാസമാണ്. കുട്ടികളെ രാവിലെ തനിച്ച് വീട്ടിലാക്കേണ്ടിവരുന്നതും പ്രയാസമാണ്.
സ്കൂൾ തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ‘ സേവ് ഇന്ത്യൻ സ്കൂൾ’ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ശശി തരൂർ എംപി ഇന്ത്യൻ സ്കൂളിനെ രക്ഷിക്കാൻ എംബസി അടിയന്തിരമായ ഇടപെടണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത് ഇവർക്ക് ആവേശം പകർന്നു. വിദ്യാർഥികൾ ഒാൺലൈനിൽ ഭീമഹരജി തയാറാക്കി വിദേശകാര്യസഹമന്ത്രി സുഷമ സ്വരാജ്, മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ, മാനവശേഷി മന്ത്ര്യാലയം, സി.ബി.എസ്.ഇ എന്നിവർക്കും അയച്ചിരുന്നു. 5000 മുകളിൽ വിദ്യാർഥികളാണ് ഇതിൽ ഒപ്പ് വെച്ചിരുന്നത്. ‘ഇന്ത്യൻ സ്കൂളി​​​െൻറ അഭിമാനമായ കെട്ടിട സമുച്ചയം ഒരു കാരണവശാലും നഷ്്ടപ്പെടാൻ ഇടയാക്കരുത്, ദയവ് ചെയ്ത് ഞങ്ങളെ സഹായിക്കൂ’ എന്നായിരുന്ന പരാതിയിൽ മുഖ്യമായും ആവശ്യപ്പെട്ടിരുന്നത്. കാമ്പയിൻ വിജയിച്ചതി​​െൻറ ആഹ്ലാദത്തിലാണ് വിദ്യാർഥികൾ.

സ്​കൂൾ കെട്ടിടം ഒഴിയുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ വിദ്യാർഥികളുടെ ഭീമ ഹരജി കേന്ദ്രസർക്കാറിന് സമർപ്പിച്ചിരുന്നു. ഒാൺലൈൻ ഒപ്പുശേഖരണത്തിന്​ വൻ പ്രതികരണമാണ്​ ലഭിച്ചത്​. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനാണ്​ കുട്ടികൾ ഭീമഹരജി നൽകിയത്​. അയ്യായിര​േത്താളം കുട്ടികൾ പഠിക്കുന്ന സ്​കൂളിലെ ബോയ്​സ്​ സെക്​ഷൻ കെട്ടിടം വാടക സംബന്ധിച്ച തർക്കത്തെ തുടർന്നാണ്​ കുടിയൊഴിക്കൽ ഭീഷണി ഉയർന്നത്.
അതിനിടെ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ നിന്ന്​ വിദ്യാർഥികളെ കുടിയിറക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജിദ്ദയിലെ വ്യവസായ പ്രമുഖർ രംഗത്ത്​ വന്നിരുന്നു​. രക്ഷിതാക്കൾക്കും ഇന്ത്യൻ പൗരാവലിക്കും വേണ്ടിയാണ്​ മലയാളി വ്യവസായികൾ ഇടപെട്ടിരുന്നത്​​. അംബസഡറെ നേരിൽ കണ്ട്​ സ്​കൂൾ നിലനിർത്താനാവശ്യമായ സാമ്പത്തിക സഹായം വരെ വാഗ്​ദാനം ചെയ്യാനായിരുന്നു അവരുടെ തീരുമാനം. അതേ സമയം തങ്ങളാണ്​ പ്രശ്​നം പരിഹരിച്ചത്​ എന്ന അവകാശവാദവുമായെത്തിയവരെ കോൺസുലേറ്റ്​ താക്കീതു ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsJeddah
News Summary - jeddah school-saudi-gulf news
Next Story