Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ പന്ത്രണ്ടാം തരം പരീക്ഷ; ജിദ്ദ അൽ മവാരിദ് സ്‌കൂളിന് വീണ്ടും നൂറു മേനിയോടെ വിജയത്തിളക്കം

text_fields
bookmark_border
സി.ബി.എസ്.ഇ പന്ത്രണ്ടാം തരം പരീക്ഷ; ജിദ്ദ അൽ മവാരിദ് സ്‌കൂളിന് വീണ്ടും നൂറു മേനിയോടെ വിജയത്തിളക്കം
cancel

ജിദ്ദ: സി. ബി.എസ്.ഇ പന്ത്രണ്ടാം തരം പരീക്ഷയിൽ അൽ മവാരിദ് ഇന്റർനാഷനൽ സ്കൂളിന് ഈ വർഷവും നൂറുമേനി. തുടർച്ചയായ 11 വർഷമായി സ്കൂൾ 100 ശതമാനം വിജയം നിലനിർത്തി പോരുന്നു. ഈ വർഷം പരീക്ഷയെഴുതിയ 56 വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെയാണ് പാസായത്. സയൻസ് സ്ട്രീമിലെ ശഹീന ബാനു 95 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

93.5 ശതമാനം മാർക്ക് നേടി സുൻധുസ് മസൂദ് രണ്ടാം സ്ഥാനവും 92.5 ശതമാനം മാർക്ക് നേടി അബ്ദുൽ അർഷഹ് നീലങ്ങാടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴസ് സ്ട്രീമിൽ സയ്യിദ് അബ്റാർ അഹമദ് ഒന്നാംസ്ഥാനവും നയ്മ മൻസൂർ, തലാൽ മുഹമ്മദ് അബൂബക്കർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിദ്യാർത്ഥികളുടെ കഠിന പ്രയത്‌നവും മികച്ച അധ്യാപകരുടെ അർപ്പണ ബോധത്തോടെയുള്ള പരിശ്രമവുമാണ് ഈ വിജയത്തിന് നിദാനമെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ.എ. അബ്ദുൽ സമദ് അഭിപ്രായപ്പെട്ടു. സ്കൂൾ സ്പോൺസർ സാഅദ് സഅദ് അൽ ഹാരിസി, മാനേജർ കെ.ടി. മുഹമ്മദ് എന്നിവർ അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jeddah school cbse result -education news
Next Story