ജിദ്ദയിൽ ഏകജാലക സേവനകേന്ദ്രം ആരംഭിച്ചു
text_fieldsജിദ്ദ: ജിദ്ദയിൽ ഏകജാലക സേവനകേന്ദ്രം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. മേഖല ഗവർണറേറ്റിെൻറ കീഴിൽ ആരംഭിച്ച കേന്ദ്രത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ലഭ്യമാകും. ഒരൊറ്റ കുടക്കീഴിൽ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണിത്. ആളുകൾക്ക് സമയവും അധ്വാനവും കുറക്കാനും നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനും ഇതിലൂടെ കഴിയും. ഉദ്ഘാടന ചടങ്ങിൽ വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ‘മൻശആത്ത്’ ഗവർണർ എൻജി. സ്വാലിഹ് ബിൻ ഇബ്രാഹിം അൽറഷീദ് എന്നിവർ പെങ്കടുത്തു.
ഉദ്ഘാടനം ചെയ്ത ശേഷം ഗവർണർ കേന്ദ്രത്തിെൻറ പ്രവർത്തനങ്ങളും സംവിധാനങ്ങളും നോക്കിക്കണ്ടു. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ലഭിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു. വാണിജ്യം, മുനിസിപ്പാലിറ്റി, തൊഴിൽ സാമൂഹിക മന്ത്രാലയം, ജിദ്ദ, മക്ക മുനിസിപ്പാലിറ്റികൾ, ജിദ്ദ ചേംബർ എന്നിവയുടെ സേവനങ്ങളാണ് കേന്ദ്രത്തിൽനിന്ന് ലഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.