Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ അഗ്​നിബാധ:...

ജിദ്ദയിൽ അഗ്​നിബാധ: മൂന്ന്​ മരണം, നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ജിദ്ദയിൽ അഗ്​നിബാധ: മൂന്ന്​ മരണം, നാലുപേർക്ക്​ പരിക്ക്​
cancel
camera_alt???????? ??? ????????????? ????????? ????? ??????? ???????????? ??????????

ജിദ്ദ: പാർപ്പിട കേന്ദ്രത്തിലുണ്ടായ അഗ്​നിബാധയിൽ മൂന്ന്​ പേർ മരിക്കുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെ യ്​തു. ജിദ്ദ നഗരത്തി​​െൻറ​ തെക്ക് ഹയ്യ് പെട്രോമിനിലെ​ പഴയ രണ്ട്​ നില ​കെട്ടിടത്തിലാണ്​ തീപിടിത്തമുണ്ടായത്​. രണ്ട്​ യുവതികളും ഒരു കുട്ടിയുമാണ്​ മരിച്ചത്​. രണ്ട്​ സ്​ത്രീകൾക്കും രണ്ട്​ കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്​. സോമാലിയക്കാരാണ്​ ഇവ​രെന്ന്​ റിപ്പോർട്ടുണ്ട്​. അഗ്​നിബാധ സംബന്ധിച്ച വിവരം ലഭിച്ച ഉടനെ മക്ക സിവിൽ ഡിഫൻസ്​ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീയണക്കാൻ നടപടി സ്വീകരിക്കുകയും ചെയ്​തതായി വക്​താവ്​ കേണൽ സഇൗദ്​ സർഹാൻ അറിയിച്ചു. അടുത്ത വീട്ടിലെ സ്​ത്രീയാണ്​ വിവമറിയിച്ചത്​. സിവിൽ ഡിഫൻസ്​ എത്തു​േമ്പാഴേക്കും പുകപടലം കെട്ടിടത്തെ പൊതിഞ്ഞിരുന്നു.

മര​ം കൊണ്ടു നിർമിച്ച രണ്ടാം നിലയുടെ മേൽക്കൂരയും അഗ്​നിബാധയിൽ തകർന്നു. ഏറെ സാഹസപ്പെട്ടാണ്​​ സിവിൽ ഡിഫൻസ്​ ഉദ്യോഗസ്​ഥർ വീടിനകത്ത്​ കയറിയത്​.​​ രണ്ട്​ സ്​ത്രീകളെയും രണ്ട്​ കുട്ടികളെയും രക്ഷപ്പെടുത്തി​. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം​ ഇവരെ​ ആശുപത്രിയിലെത്തിച്ചു. തുടർന്ന്​ നടത്തിയ തെരച്ചിലിൽ​​ 20 വയസ്​ വീതം​ പ്രായം തോന്നിക്കുന്ന രണ്ട്​ യുവതികളുടെയും ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. അഗ്​നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണ്​ ​സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsJeddah
News Summary - jeddah-saudi-gulf news
Next Story