Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദക്കിത്​...

ജിദ്ദക്കിത്​ ‘അവിശ്വസനീയ രാവ്​’; ആരാധകർക്ക്​ മംഗളാശംസയുമായി യാനി അരങ്ങേറി

text_fields
bookmark_border
ജിദ്ദക്കിത്​ ‘അവിശ്വസനീയ രാവ്​’; ആരാധകർക്ക്​ മംഗളാശംസയുമായി യാനി അരങ്ങേറി
cancel
camera_alt???? ???????? ???????

റിയാദ്​: ത​​െൻറ ഹൃദയം കവർന്ന സൗദിയിലെ ആരാധകർക്ക്​ മംഗളം ആശംസിച്ച്​ ഗ്രീക്ക്​ സംഗീതജ്​ഞൻ യാനി ജിദ്ദയിൽ അരങ്ങേറി. റാബിഗിലെ കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റിയിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ത​​െൻറ മാസ്​മര താളങ്ങളുമായി യാനി നിറഞ്ഞപ്പോൾ ചെങ്കടൽ തീരത്തിന്​ അത്​ അവാച്യമായ അനുഭവമായി. ലോകം കണ്ട എക്കാലത്തെയും മികച്ച സംഗീതജ്​ഞരിൽ ഒരാളായ യാനിയുടെ മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച സൃഷ്​ടികൾ നേരിട്ട്​ അനുഭവിക്കാനാണ്​ ജിദ്ദവാസികൾക്ക്​ അവസരം ലഭിച്ചത്​. കണ്ണിമ ചിമ്മാതെയും വേദിയിൽ നിന്ന്​ ഒരുനിമിഷം പോലും ശ്രദ്ധ പാളാതെയും അവർ തങ്ങൾക്ക്​ മുന്നിൽ ചുരുൾ നിവരുന്ന വിസ്​മയത്തിന്​ സാക്ഷികളായി. 

ജിദ്ദയിലെ അനുവാചകരുടെ ​േ​പ്രാത്സാഹനത്തിൽ  ആവേശഭരിതനായി യാനി ഇടക്ക്​ നന്ദി ചൊല്ലി: ‘നിങ്ങൾ സ്​നേഹം കൊണ്ടെ​​െൻറ ഹൃദയം നിറച്ചിരിക്കുന്നു’. അർധരാത്രി അവസാനിച്ച പരിപാടിക്ക്​ ശേഷം പുലർച്ചെയോടെ യാനി ട്വീറ്റ്​ ചെയ്​തു. ‘എന്തൊരു അവിശ്വസനീയ രാവാണിത്​. എല്ലാകാര്യത്തിനും ഒരു ഒന്നാമതാകും ഉണ്ടാകുക. പക്ഷേ, ഇൗരാത്രി സാക്ഷ്യം വഹിച്ചത്​ സൗദിഅറേബ്യയിലെ നിരവധി  ആദ്യങ്ങൾക്കാണ്​. എത്ര മനോഹരമായ കാഴ്​ച. ഒഴുകിച്ചൊരിയുന്ന സ്​നേഹവും ആവേശവും കൊണ്ട്​ അവരെ​​െൻറ ഹൃദയം നിറച്ചിരിക്കുന്നു‘.

വ്യാഴം രാത്രി നടന്ന ആദ്യ കച്ചേരിക്ക്​ ശേഷം ഇന്നലെയും അതേവേദിയിൽ രണ്ടാമതും യാനി എത്തി. ജനറൽ എൻറർടൈൻമ​െൻറ്​ അതോറിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമാണ്​ യാനി സൗദിയിലെത്തിയത്​. രണ്ടാഴ്​ച മുമ്പ്​ പരിപാടി ആദ്യമായി പ്രഖ്യാപിച്ചതിന്​ പിന്നാലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഡിസംബർ മൂന്നിനും നാലിനുമാണ്​ റിയാദിലെ കച്ചേരി. റിയാദ്​ ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററിലാണ്​ ആദ്യം പരിപാടി പ്രഖ്യാപിച്ചിരുന്നതെങ്കിലും സംഗീതപ്രേമികളുടെ അഭൂത പൂർവമായ പ്രതികരണത്തെ തുടർന്ന്​ കൂടുതൽ ആൾക്കാരെ ഉൾക്കൊളാൻ പ്രിൻസസ്​ നൂറ ബിൻത്​ അബ്​ദുറഹ്​മാൻ യൂനിവേഴ്​സിറ്റിയിലേക്ക്​ മാറ്റി​. ദമ്മാമിൽ ദഹ്​റാനിലെ കിങ്​ അബ്​ദുൽ അസീസ്​ സ​െൻറർ ​േഫാർ വേൾഡ്​ കൾച്ചറിൽ ഡിസംബർ ആറ്​, ഏഴ്​ തിയതികളിലാണ്​ യാനിയെത്തുക.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsJeddah
News Summary - jeddah-saudi-gulf news
Next Story