ജിദ്ദ സർഗവേദി കലാസന്ധ്യ സംഘടിപ്പിച്ചു
text_fieldsജിദ്ദ സർഗവേദി സംഘടിപ്പിച്ച കലാസന്ധ്യയിൽ പങ്കെടുത്തവർ
ജിദ്ദ: പ്രവാസികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി രൂപവത്കരിച്ച ജിദ്ദ സർഗവേദി കലാസന്ധ്യ സംഘടിപ്പിച്ചു. ഓൺലൈൻ പരിപാടിയില്‍ നിരവധി കലാകാരന്മാര് വിവിധ ഇനങ്ങൾ അവതരിപ്പിച്ചു.തനിമ നോര്‍ത്ത് സോണ്‍ പ്രസിഡൻറ് സി.എച്ച്. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അബ്ദുലത്തീഫ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ അവലോകനം ചെയ്ത് ഉമറുല്‍ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി.
വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് തദ്ദേശ തെരെഞ്ഞടുപ്പില്‍ ഇടതുപക്ഷം വിജയം നേടിയെങ്കിലും നവജാത സാമൂഹിക പ്രസ്ഥാനമായ വെൽഫെയര്‍ പാര്‍ട്ടിയുടെ വിജയം മികച്ചതാണെന്നും അത് പ്രതീക്ഷ നല്‍കുന്നതായും ഉമറുല്‍ ഫാറൂഖ് അഭിപ്രായപ്പെട്ടു.സമീര്‍ കോയക്കുട്ടി അവതരിപ്പിച്ച കഥ സദസ്സിെൻറ ശ്രദ്ധ പിടിച്ചുപറ്റി. സല്‍ജാസ്, റഫീഖ് അംഗടിമുഗര്‍, അസീസ് പട്ടാമ്പി എന്നിവർ ഗാനങ്ങള്‍ ആലപിച്ചു.മാറ്റൊലി എന്ന പുസ്തകത്തെ എം. അഷ്റഫ് പരിചയപ്പെടുത്തി. ഇബ്രാഹീം ശംനാട് നന്ദി പറഞ്ഞു. അബ്ദു സുബുഹാന്‍ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

