ജിദ്ദ സഫയർ മലയാളി കൂട്ടായ്മ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച
text_fieldsജിദ്ദ സഫയർ മലയാളി കൂട്ടായ്മ സാരഥികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: സഫയർ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ-ഒന്ന് ഗ്രാൻഡ് ഫിനാലെ മേയ് ഒമ്പതിന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് ശറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി 12
മത്സരാർഥികളാണ് പങ്കെടുക്കുക. നേരത്തെ നടന്ന ഒന്നാം റൗണ്ടിൽ ജൂനിയർ വിഭാഗത്തിൽ 30 പേരും സീനിയർ വിഭാഗത്തിൽ 12 പേരുമാണ് പങ്കെടുത്തത്. ഇവരിൽ ജൂനിയർ വിഭാഗത്തിൽ നിന്നും എട്ടും സീനിയർ വിഭാഗത്തിൽ നിന്നും നാലും പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്. ഇവരിൽ നിന്നും ഇരു വിഭാഗത്തിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ഗ്രാൻഡ് ഫിനാലെയിലെ പ്രകടനത്തിലൂടെ കണ്ടെത്തും. മത്സരാർത്ഥികളുടെ പ്രകടനത്തിന് പുറമെ ജിദ്ദയിലെ ഗായകരുടെ മാപ്പിളപ്പാട്ടുകളും മുട്ടിപ്പാട്ട്, സൂഫി ഡാൻസ്, കോൽക്കളി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികളും ഗ്രാൻഡ് ഫിനാലെയിൽ അരങ്ങേറുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വ്യത്യസ്തമായ കലാ, കായിക മത്സരങ്ങൾ നടത്തി പ്രവാസി മലയാളികൾക്ക് അവസരങ്ങളൊരുക്കുക എന്നതാണ് നിലവിൽ 13 അംഗങ്ങളുള്ള സഫയർ മലയാളി കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
സംഘാടകരായ അഷ്റഫ് ചുക്കൻ, ഇ.കെ. ബാദുഷ, അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, അമീർ പരപ്പനങ്ങാടി, ഉമ്മർ മങ്കട, മുജഫർ ഇരുകുളങ്ങര, ജംഷീർ മമ്പുറം, ഇക്ബാൽ പുല്ലമ്പലവൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

