ജിദ്ദ - മക്ക ഹറമൈൻ ട്രെയിൻ അന്തിമ പരീക്ഷണ ഒാട്ടത്തിൽ മക്ക ഗവർണറും
text_fieldsജിദ്ദ: ഹറമൈൻ ട്രെയിൻ ജിദ്ദ-മക്ക പരീക്ഷണ ഒാട്ടത്തിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ എന്നിവർ യാത്രികരായി. തിങ്കളാഴ്ച രാവിലെ ജിദ്ദ സുലൈമാനിയ സ്റ്റേഷനിൽ നിന്നാണ് പരീക്ഷണ ഒാട്ടം ആരംഭിച്ചത്. ഗതാഗത മന്ത്രി ഡോ. നബീർ അൽആമൂദി പദ്ധതി നടപ്പിലാക്കിയ കമ്പനിക്ക് കീഴിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ മക്കക്കും ജിദ്ദക്കുമിടയിലെ യാത്രയിലുണ്ടായിരുന്നു. യാത്രക്കിടയിൽ മക്ക ഗവർണർ പദ്ധതിയും ഒരുക്കങ്ങളും പരിശോധിച്ചു. ഫസ്റ്റ് ക്ലാസ് ബോഗിയിലാണ് ഗവർണറും ഡെപ്യൂട്ടി ഗവർണറും സംഘവും സഞ്ചരിച്ചത്. ജിദ്ദ സ്റ്റേഷനിലെ ഇ ടിക്കറ്റ് സംവിധാനത്തിൽ നിന്ന് ആദ്യ ടിക്കറ്റ് മുറിച്ചെടുത്ത ശേഷമാണ് മക്ക ഗവർണർ യാത്ര തുടങ്ങിയത്.
ഹജ്ജ്-ഉംറ തീർഥാടകർക്കും ജനങ്ങൾക്കും സൗകര്യമൊരുക്കുന്ന ട്രെയിൻ പരീക്ഷണ ഒാട്ടം വിജയകരമായതിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ഗവർണർ അനുമോദിച്ചു. ഇസ്ലാമിനും മുസ്ലിംകൾക്കും രാജ്യത്തിനും സേവനമാകുന്ന വികസന പദ്ധതികൾ നടപ്പിലാക്കൽ സൗദി എന്ന രാഷ്ട്രമാരംഭിച്ചതു മുതൽ തുടർന്നുവരുന്ന കാര്യമാണെന്ന് ഗവർണർ പറഞ്ഞു.
ഒരോ പദ്ധതി കഴിയുേമ്പാഴേക്കും മറ്റ് പദ്ധതികൾ ആരംഭിക്കുന്നു. ഇത് അഭിമാനത്തിനു വേണ്ടിയല്ല. ഇരുഹറമുകൾ സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയാണെന്ന ഉറച്ച വിശ്വാസത്തിെൻറ ഭാഗമായാണെന്നും ഗവർണർ പറഞ്ഞു. യാത്രയിൽ പെങ്കടുത്ത ഗതാഗത മന്ത്രിക്ക് മക്ക ഗവർണർ നന്ദി പറഞ്ഞു. അൽഹറമൈൻ ട്രെയിൻ പരീക്ഷണ ഒാട്ടം ഒരിക്കലും മറക്കുകയില്ല. രാജ്യത്തിെൻറ വളർച്ചക്കും പുരോഗതിക്കും ഇതു വലിയ സഹായകമാകും. പരീക്ഷണ ഒാട്ടം വിജയകരമാണ്. സർവീസ് അടുത്താരംഭിക്കും. ഇൗ പദ്ധതിയോടെ പ്രവർത്തനങ്ങൾ നിർത്തരുതെന്നാണ് ആഗ്രഹിക്കുന്നു. മക്കെയ ജീസാനുമായും ത്വാഇഫിനെ നജ്റാനുമായും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ ആവശ്യമാണെന്നും മക്ക ഗവർണർ പറഞ്ഞു. അൽഹറമൈൻ ട്രെയിൻ പദ്ധതിയെ ചില മേഖലകളുമായും ജിദ്ദ ഇസ്ലാമിക് പോർട്ടുമായും ബന്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഗതാഗതമന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
