Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബേ​പ്പൂ​ർ...

ബേ​പ്പൂ​ർ സു​ൽ​ത്താ​െൻറ ഓ​ർ​മ പു​തു​ക്കി ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം

text_fields
bookmark_border
ബേ​പ്പൂ​ർ സു​ൽ​ത്താ​െൻറ ഓ​ർ​മ പു​തു​ക്കി ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം
cancel
camera_alt

ജി​ദ്ദ വാ​യ​ന കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ.​എം. സ​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​െൻറ 32ാം ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ബ​ഷീ​റി​െൻറ ജീ​വി​തം, സാ​ഹി​ത്യം, ദ​ര്‍ശ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് ച​ട​ങ്ങി​ൽ വി​ശ​ദ​മാ​യ ച​ര്‍ച്ച​ക​ൾ ന​ട​ന്നു. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ എ.​എം. സ​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ഴി​ക്കോ​ട്ടെ മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​മ്പോ​ൾ രാ​ത്രി വൈ​കി ബ​ഷീ​റി​െൻറ മ​ര​ണ​വാ​ർ​ത്ത ല​ഭി​ച്ച​തും, പ​ത്ര​ത്തി​െൻറ പ്രി​ൻ​റി​ങ് നി​ർ​ത്തി​വെ​ച്ച് പ്ര​ത്യേ​ക പ​ത്ര​ത്താ​ളു​ക​ൾ പു​റ​ത്തി​റ​ക്കി​യ​തും ത​െൻറ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. വാ​യ​ന​ക്കൂ​ട്ടം സാ​ര​ഥി കെ.​ടി.​എ. മു​നീ​ര്‍ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ധാ​ര​ണ മ​നു​ഷ്യ​ര്‍ സം​സാ​രി​ക്കു​ന്ന ജ​ന​കീ​യ ഭാ​ഷ​യി​ലാ​ണ് ബ​ഷീ​ർ സാ​ഹി​ത്യ ര​ച​ന​ക​ള്‍ നി​ര്‍വ​ഹി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്തെ അ​ല​ച്ചി​ലു​ക​ളും ജ​യി​ല്‍വാ​സ​വു​മാ​ണ് പി​ല്‍ക്കാ​ല​ത്ത് ബ​ഷീ​റി​െൻറ മ​നോ​ഹ​ര​മാ​യ അ​ക്ഷ​ര​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കേ​വ​ല​മൊ​രു ക​ഥാ​കാ​ര​ന​പ്പു​റം, ഭൂ​മി​യി​ലെ സ​ക​ല ജീ​വ​ജാ​ല​ങ്ങ​ള്‍ക്കും തു​ല്യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ച്ച ത​ത്ത്വ​ചി​ന്ത​ക​നാ​യി​രു​ന്നു ബ​ഷീ​റെ​ന്നും, ദുഃ​ഖ​ങ്ങ​ളി​ലും ദാ​രി​ദ്ര്യ​ത്തി​ലും അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ ഹാ​സ്യം അ​തു​ല്യ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജാ​തി​മ​ത​ങ്ങ​ൾ​ക്ക​തീ​ത​മാ​യി മ​നു​ഷ്യ​നെ സ്‌​നേ​ഹി​ക്കാ​ന്‍ പ​ഠി​പ്പി​ച്ച സു​ൽ​ത്താ​െൻറ ഓ​ർ​മ​ക​ൾ പു​തു​ക്കി​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ സാ​കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ന​സീ​ർ സൈ​ൻ, നൗ​ഷാ​ദ് അ​ടൂ​ർ, നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, പ്രി​ൻ​സാ​ദ് പാ​റാ​യി, മു​ജീ​ബ് മു​ത്തേ​ട​ത്ത്, കെ. ​അ​ബ്​​ദു​ൽ ഖാ​ദ​ർ, ഫ​സ​ലു​ള്ള വെ​ല്ലു​വ​മ്പാ​ലി, അ​ൻ​വ​ർ ബാ​ബു ചോ​ക്കാ​ട്, അ​നി​ൽ മു​ഹ​മ്മ​ദ് അ​മ്പ​ല​പ്പ​ള്ളി, അ​ൻ​വ​ർ ക​ല്ല​മ്പ​റം, ശ​റ​ഫു​ദ്ദീ​ൻ പാ​ല​ക്കാ​ട്, ഗ​ഫൂ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basheerreadingJeddah
News Summary - Jeddah Reading Group revives memory of Sultan Beypore
Next Story