Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസലിം കുമാറിനെ...

സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം

text_fields
bookmark_border
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം
cancel

ജിദ്ദ: മലയാളത്തി​െൻറ പ്രിയ നടൻ സലിം കുമാറി​െൻറ വിയോഗത്തിൽ ജിദ്ദ വായനക്കൂട്ടം അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേവലം ഹാസ്യനടൻ എന്നതിനപ്പുറം, ശക്തമായ അഭിനയത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പുരോഗമന നിലപാടുകളിലൂടെയും മലയാളിക്ക് എക്കാലവും കൂട്ടിനുണ്ടായിരുന്ന വലിയ പ്രതിഭയെയാണ് സലിം കുമാറിലൂടെ നഷ്ടമായതെന്ന് യോഗം വിലയിരുത്തി. നൗഷാദ് അടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസാദ് കോഴിക്കോട്, നാസിമുദ്ധീൻ മണനാക്, നാസർ സൈൻ തൃശൂർ, അബ്ദുൽ ഖാദർ, മുജീബ് മൂത്തേടം, സിദ്ദിഖ്, അബ്ദുൽ ഗഫൂർ വണ്ടൂർ, ശറഫുദ്ധീൻ, അൻവർ ബാബു തുടങ്ങിയവർ സംസാരിച്ചു.

സാധാരണ കുടുംബത്തിൽ നിന്ന് മിമിക്രിയിലൂടെ സിനിമാ ലോകത്തെത്തി, മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ നേടിയ അദ്ദേഹത്തി​െൻറ ജീവിതയാത്ര യോഗം അനുസ്മരിച്ചു. ‘അച്ഛനുറങ്ങാത്ത വീട്’, ‘ആദാമി​െൻറ മകൻ അബു’ തുടങ്ങിയ ചിത്രങ്ങളിലെ ഗൗരവമാർന്ന കഥാപാത്രങ്ങളും, സോഷ്യൽ മീഡിയ ട്രോളുകളിലെ അദ്ദേഹത്തി​െൻറ അനശ്വരമായ കോമഡി കൗണ്ടറുകളും മലയാളി ഉള്ളിടത്തോളം നിലനിൽക്കും.

സിനിമയിലായാലും രാഷ്​ട്രീയത്തിലായാലും തനിക്ക് ശരിയെന്ന് തോന്നുന്നവ ഭയമില്ലാതെ തുറന്നുപറയാൻ കാണിച്ച ആർജ്ജവമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മരണവീടുകളിലടക്കം സ്ഥലകാലബോധമില്ലാതെ ഓൺലൈൻ മാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രവണതയ്‌ക്കെതിരെ യോഗം ശക്തമായ പ്രമേയം പാസാക്കി. ഇത്തരം ഓൺലൈൻ മഞ്ഞ മാധ്യമങ്ങളെ കർശനമായി നിയന്ത്രിക്കാനും നിയമനടപടികൾ സ്വീകരിക്കാനും സർക്കാർ അടിയന്തരമായി മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salim KumarJeddahCommemorates
News Summary - Jeddah reading group commemorates Salim Kumar
Next Story