ജിദ്ദ പി.ജെ.എസ് ഓണാഘോഷം
text_fieldsജിദ്ദ പത്തനംതിട്ട ജില്ല സംഗമം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഹംദാനിയയിൽ നടന്ന സാംസ്കാരിക പരിപാടി പി.ജെ.എസ് രക്ഷാധികാരി സന്തോഷ് നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു തോമസ്, ആക്ടിവിറ്റി വൈസ് പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട എന്നിവർ ആശംസ നേർന്നു.
കൂട്ടായ്മയിൽ പുതുതായി ചേർന്ന അംഗങ്ങളെ ചീഫ് ഏരിയ കോർഡിനേറ്റർ അലി തേക്കുതോട് പരിചയപ്പെടുത്തി. കായിക വിഭാഗം കൺവീനർ മനു പ്രസാദിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും, വനിതകൾക്കും, പുരുഷന്മാർക്കും പ്രത്യേകം കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കൾച്ചറൽ കൺവീനർ വർഗീസ് ഡാനിയലിന്റെ നേതൃത്വത്തിൽ പി.ജെ.എസ് അംഗങ്ങളും കുടുംബാംഗങ്ങളും, വനിതാ വിഭാഗവും ബാലജന സംഗമം കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി.
പി.ജെ.എസിന്റെ അഭ്യുദയകാംഷികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലബ്ബിന്റെ അംഗത്വ വിതരണോദ്ഘാടനം പ്രസിഡന്റ് അയൂബ് ഖാൻ, വേണുപിള്ളക്കും യമുന ടീച്ചറിനും കാർഡ് നൽകി നിർവഹിച്ചു. പി.ജെ.എസിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ മനോജ് മാത്യു വിശദീകരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി പുലികളി, താലപ്പൊലി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി മാവേലി വരവേൽപ്പും നടത്തി. ഓണപ്പൂക്കളം ഒരുക്കുന്നതിൽ മനോജ് മാത്യു, ജോർജ് വർഗീസ്, വിലാസ് കുറുപ്പ്, അനിൽ ജോൺ, പ്രസാദ്, അബീഷ് സുശീല ജോസഫ്, ബീന അനിൽ കുമാർ ടീമുകൾ മികച്ച നിലവാരം പുലർത്തി.
വർഗീസ് ഡാനിയലിന്റെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പി.ജെ.എസ് അംഗങ്ങൾക്കും കുടുംബങ്ങൾക്കും പുറമേ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ സംഘടനാ നേതൃരംഗത്തുള്ള പ്രമുഖരും ജില്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. നവാസ് റാവുത്തർ, ജോസഫ് വർഗീസ്, രഞ്ജിത് മോഹൻ നായർ, ദിലീഫ് ഇസ്മായിൽ, ഷറഫുദ്ദിൻ, സിയാദ് അബ്ദുല്ല, അബ്ദുൽ മുനീർ, വനിതാ വിഭാഗം കൺവീനർ ദീപിക സന്തോഷ്, ജിയ അബീഷ്, ഷിബു ജോർജ്, എബി ജോർജ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ആരോൺ എബി, ബെനീറ്റ എന്നിവർ പരിപാടിയുടെ അവതാരകയായിരുന്നു.
ജോയിന്റ് സെക്രട്ടറി എബി കെ.ചെറിയാൻ സ്വാഗതവും, ഖജാൻജി ജയൻ നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

