മത്സര ഫലങ്ങൾ പ്രവചിച്ച് ശ്രദ്ധ നേടിയ ഇംതാദിനെ ജിദ്ദ പാന്തേഴ്സ് അനുമോദിച്ചു
text_fieldsലോകകപ്പ് ഫുട്ബാൾ പ്രവചനം നടത്തി ശ്രദ്ധേയനായ മുഹമ്മദ് ഇംതാദിന് ജിദ്ദ പാന്തേഴ്സ് ക്ലബ് ഉപഹാരം നൽകി ആദരിച്ചപ്പോൾ
ജിദ്ദ: ലോകകപ്പിൽ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് ശ്രദ്ധനേടിയ മുഹമ്മദ് ഇംതാദിനെ ജിദ്ദ പാന്തേഴ്സ് ക്ലബ് അഭിനന്ദിച്ചു. പൂക്കോട്ടൂർ അറവങ്കര സ്വദേശി ഇംതാദ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തേതന്നെ നാല് കളികളുടെയും ഫലങ്ങൾ പ്രവചിച്ചത്.
ഓസ്ട്രേലിയ-തുനീഷ്യ, സൗദി അറേബ്യ- പോളണ്ട്, ഫ്രാൻസ്-ഡെൻമാർക്ക്, അർജന്റീന-മെക്സികോ ടീമുകൾ തമ്മിലുള്ള നിർണായക മത്സര ഫലങ്ങളാണ് ഗോളുകളുടെ എണ്ണമടക്കം കൃത്യമായി ഇദ്ദേഹം പ്രവചിച്ചത്. ഇംതാദിന്റെ പ്രവചനം സമൂഹിക മാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു. കടുത്ത ബ്രസീൽ ആരാധകനായ ഇംതാദ് ജിദ്ദ പാന്തേഴ്സ് ഫുട്ബാൾ ക്ലബ് ടീമംഗവുമാണ്.
ഇംതാദിനുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി. കെ.എൻ.എ ലത്തീഫ്, ജംഷീദ് കിസ് വ , സമീർ കുഞ്ഞ, ഇർഷാദ് കളത്തിങ്ങൽ, ഷബീർ, ഹസീം ആച്ചി, പി.എൻ അനസ്, റഫീഖ് പെരുമ്പിലാവിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

